Connect with us

പേടിക്കേണ്ട, ഇതൊന്നും വലിയ കാര്യമല്ല; കോവിഡ് ബാധിച്ച ആരാധകന് ആശ്വാസവുമായി പൃഥ്വി

Malayalam

പേടിക്കേണ്ട, ഇതൊന്നും വലിയ കാര്യമല്ല; കോവിഡ് ബാധിച്ച ആരാധകന് ആശ്വാസവുമായി പൃഥ്വി

പേടിക്കേണ്ട, ഇതൊന്നും വലിയ കാര്യമല്ല; കോവിഡ് ബാധിച്ച ആരാധകന് ആശ്വാസവുമായി പൃഥ്വി

കോവിഡ് സ്ഥിരീകരിച്ച തന്റെ ആരാധകനുമായി ഫോണില്‍ സംസാരിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്ത് പൃഥ്വിരാജ്. ഇതിന്റെ ഓഡിയോ ക്ലിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സൂരജ് എന്ന ആരാധകനെയാണ് പൃഥ്വിരാജ് ഫോണ്‍ ചെയ്യുന്നത്.

എങ്ങനെയുണ്ട്, കോവിഡ് പോസിറ്റീവ് ആകുന്നതൊന്നും ഇപ്പോള്‍ വലിയ കാര്യമൊന്നുമല്ല, പേടിക്കേണ്ട കാര്യമൊന്നുമില്ല എന്നാണ് പൃഥ്വിരാജ് സൂരജിനോട് പറയുന്നത്. സാമ്പത്തികമായി എന്തെങ്കിലും സഹായം വേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ക്വാറന്റൈനില്‍ ആണെന്നും ഇപ്പോള്‍ സാമ്പത്തിക സഹായം ആവശ്യമില്ലെന്നുമായിരുന്നു സൂരജിന്റെ മറുപടി.

എന്നാല്‍ സഹായം വേണ്ടി വരുകയാണെങ്കില്‍ തന്നെയോ ഫാന്‍സ് അസോസിയേഷനിലെ ആരെയെങ്കിലുമോ വിളിക്കണമെന്ന് പൃഥ്വിരാജ് അദ്ദേഹത്തോട് പറയുന്നുണ്ട്.

about prithviraj

More in Malayalam

Trending

Recent

To Top