Connect with us

അങ്ങനെ മോഹന്‍ലാല്‍ നായകനാകേണ്ട ആ ചിത്രത്തില്‍ ഞാന്‍ നായകനായി; തുറന്ന് പറഞ്ഞ് ശ്രീനിവാസന്‍

Malayalam

അങ്ങനെ മോഹന്‍ലാല്‍ നായകനാകേണ്ട ആ ചിത്രത്തില്‍ ഞാന്‍ നായകനായി; തുറന്ന് പറഞ്ഞ് ശ്രീനിവാസന്‍

അങ്ങനെ മോഹന്‍ലാല്‍ നായകനാകേണ്ട ആ ചിത്രത്തില്‍ ഞാന്‍ നായകനായി; തുറന്ന് പറഞ്ഞ് ശ്രീനിവാസന്‍

ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ശ്രീനീവാസന്‍. തന്റെതായ ശൈലിയിലൂടെ ഒരു പുത്തന്‍ നര്‍മ്മഭാവത്തിനാണ് ശ്രീനിവാസന്‍ ഉദയം നല്‍കിയത്. നര്‍മ്മം മാത്രമല്ല, ഏത് കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന പല സിനിമകളിലൂടെയും അദ്ദേഹം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. 1977 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്‍ സിനിമാ ലോകത്തിലേയ്ക്ക് കാലെടുത്ത് വെയ്ക്കുന്നത്. ഒരു മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റു കൂടിയായ ശ്രീനിവാസന്‍ വിധിച്ചതും കൊതിച്ചതും, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോര്‍ജ്ജിന്റെ മേള എന്നീ ചിത്രങ്ങളില്‍ മമ്മുട്ടിക്കു വേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തില്‍ തമിഴ് നടന്‍ ത്യാഗരാജനു വേണ്ടിയും ശബ്ദം നല്‍കിയിട്ടുണ്ട്. അതുപോലെതന്നെ പല്ലാങ്കുഴല്‍ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നല്‍കിയതും ശ്രീനിവാസനായിരുന്നു.

ശ്രീനിവാസന്റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്. പല സാധാരണ സാമൂഹിക പ്രശ്‌നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങള്‍ കൊണ്ടും അതിന്റെ സന്ദര്‍ഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്‍ സിനിമകളുടെ പ്രത്യേകതയാണ്. തിരക്കഥാകൃത്തും സംവിധായകനും കൂടിയായ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍ ആണ് വടക്കു നോക്കി യന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും. പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത ഒരു പിടി നല്ല കഥാപാത്രങ്ങളും സിനിമകളും ശ്രീനിവാസന്‍ സമ്മാനിച്ചിട്ടുണ്ട്.

എന്നാല്‍ മോഹന്‍ലാലിനു വേണ്ടി തീരുമാനിച്ച് വെച്ചിരുന്ന ചിത്രത്തില്‍ താന്‍ നായകനായി അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ശ്രീനിവാസന്‍. ഒരു അഭിമുഖത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞ്. ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ, പ്രേക്ഷക പ്രീതി നേടിയ ചിത്രമായിരുന്നു പൊന്മുട്ടയിടുന്ന താറാവ്. എന്നാല്‍ ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചത് മോഹന്‍ലാലിനെ ആയിരുന്നുവെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. കഥ പറയുമ്പോള്‍ അതില്‍ നായകനായി അഭിനയിക്കാന്‍ തിരക്കഥാകൃത്ത് രഘുനാഥ് പലേരി തീരുമാനിച്ചത് മോഹന്‍ലാലിനെ ആയിരുന്നു പറയുന്നു. എന്നെ അതില്‍ ജയറാം ചെയ്ത കഥാപാത്രമായിട്ടാണ് തീരുമാനിച്ചത്. പിന്നീട് ആ വേഷം ശ്രീനിക്ക് ചെയ്തൂടെ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സമ്മതം മൂളി. മാത്രമല്ല ഇതുപോലെ രസമുളള എത് കഥയിലെ കഥാപാത്രമാവാനും എനിക്ക് ഇഷ്ടമാണ്. പക്ഷേ എന്തുക്കൊണ്ടോ സിനിമ രഘുവിന് സംവിധാനം ചെയ്യാന്‍ കഴിഞ്ഞില്ല. വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട് ഈ കഥ കേള്‍ക്കുന്നതും സിനിമ ചെയ്യുന്നതും എന്ന് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

about sreenivasan

More in Malayalam

Trending

Recent

To Top