Malayalam
സെറ്റിലെ പോലീസിനെ കണ്ട് സല്യൂട്ട് അടിച്ച് ഷൂട്ടിംഗ് തടയാനെത്തിയ പോലീസ്
സെറ്റിലെ പോലീസിനെ കണ്ട് സല്യൂട്ട് അടിച്ച് ഷൂട്ടിംഗ് തടയാനെത്തിയ പോലീസ്
Published on
സിനിമയുടെ ഷൂട്ടിംഗ് സെറ്റിലെ പോലീസിനെ കണ്ട് സല്യൂട്ട് അടിച്ച് സിനിമാ ചിത്രീകരണം തടയാനെത്തിയ പോലീസ്. ലാല്‍ബാഗിന്റെ സെറ്റിലാണ് രസകരമായ സംഭവം നടന്നത്.
കെ ആര്‍ പുരം ബ്രിഡ്ജില്‍ ഷൂട്ട് ചെയ്യുമ്പോഴായിരുന്നു സംഭവം. ഇന്‍സ്‌പെക്ടറുടെ വേഷത്തിലായിരുന്ന നടന്‍ രാജേഷ് ദേവരാജിനെയാണ് സെറ്റിലെത്തിയ ശരിക്കുള്ള പോലീസ് സല്യൂട്ട് ചെയ്തത്.
ബംഗളൂരുവില്‍ ജോലി നോക്കുന്ന മലയാളി നഴ്‌സിന്റെ കഥപറയുന്ന ചിത്രമാണ് ലാല്‍ബാഗ്. പ്രശാന്ത് മുരളി പത്മനാഭന്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മെയ് 28ന് റിലീസ് ചെയ്യാവുന്ന തരത്തില്‍ ചിത്രത്തിന്റെ വര്‍ക്കുകള്‍ പുരോഗമിക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
Continue Reading
You may also like...