Malayalam
പാടാത്ത പൈങ്കിളിയിലെ “ദേവയ്ക്ക് സ്വന്തം കഴിവിനെ കുറിച്ച് പറയാനുള്ളത്…!
പാടാത്ത പൈങ്കിളിയിലെ “ദേവയ്ക്ക് സ്വന്തം കഴിവിനെ കുറിച്ച് പറയാനുള്ളത്…!
വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഏഷ്യാനെറ്റ് പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി. വ്യത്യസ്തമായ കഥാരീതിയും അവതരണ രീതിയും പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. പരമ്പരയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളും ഇതിനോടകം നിരവധി ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. ദേവയും കണ്മണിയുമെല്ലാം മലയാളികളുടെ വീട്ടിലെ കുട്ടികളായി മാറിക്കഴിഞ്ഞു എന്നുവേണം പറയാന്‍.
പാടാത്ത പൈങ്കിളി എന്ന സീരിയലിലെ ദേവേട്ടനെയാണ് പ്രേക്ഷകർക്ക് ഏറെ ഇഷ്ടം. നടന്‍ സൂരജ് സണ്‍ ആണ് ദേവേട്ടനായി എത്തി പ്രേക്ഷകരുടെ മനം കവർന്നത്. ടിക് ടോക് വീഡിയോസിലൂടെ ശ്രദ്ധേയനായ താരം അതിവേഗമാണ് മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. ആദ്യമായി അഭിനയിക്കുന്ന സീരിയലിലൂടെ തന്നെ വമ്പന്‍ ജനപ്രീതി നേടി എടുക്കുകയും ചെയ്തു.
ഇടക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകരുമായി തന്റെ വിശേഷങ്ങള്‍ സൂരജ് പങ്കുവെക്കാറുണ്ട്. ഒപ്പം സ്വന്തമായി ഒരു യൂട്യൂബ് ചാന്നലുമുണ്ട് താരത്തിന്. ഇപ്പോൾ, അഭിനേതാവ് എന്ന നിലയില്‍ തന്നെ വളര്‍ത്തി വലുതാക്കിയ ഗുരുവിനെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് സൂരജ് . സോഷ്യല്‍ മീഡിയ പേജിലുള്ള താരത്തിന്റെ കുറിപ്പ് അതിവേഗം വൈറലായിരിക്കുകയാണ്.
എന്റെ ഗുരു ഒരു ആക്ടര്‍ എന്ന രീതിയില്‍ ഞാന്‍ പറയുമ്പോള്‍ എല്ലാവര്‍ക്കും ഒരു ഗുരു ഉണ്ടാകും. നമ്മള്‍ വളര്‍ന്നു പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍, ചിലപ്പോള്‍ നമ്മള്‍ ആരും തന്നെ ആ ഗുരുവിനെ ഓര്‍ക്കില്ല. എന്നോട് ഒരു 10 പേര്‍ പറയുകയാണ് ‘സൂരജ് നിങ്ങളുടെ അഭിനയം വളരെ നന്നാവുന്നുണ്ട്’ എന്ന് എങ്കില്‍ ഞാന്‍ ആദ്യം ഓര്‍ക്കുന്നത് എന്റെ ഗുരുവിനെയാണ്. എന്റെ ഉള്ളിലുള്ള കലാകാരനെ സ്‌ക്രീനില്‍ വളരെ നല്ല രീതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ എന്റെ ഗുരുവിനു സാധിച്ചതിന്റെ ഫലമാണ് നിങ്ങള്‍ ഓരോരുത്തരുടെയും അംഗീകാരം.
നമ്മള്‍ പലപ്പോഴും കാണാറില്ലേ ചില ടീച്ചര്‍മാര്‍ക്ക് ഇഷ്ടമുള്ള ചില സ്റ്റുഡന്‍സ് അതുപോലെ സുധീഷ് ശങ്കര്‍ സാറിന്റെ ഇഷ്ടമുള്ള സ്റ്റുഡന്റ് ലിസ്റ്റിലെ ഒരാളാണ് ഞാന്‍. ആ ഒരു വലിയ ഭാഗ്യം എനിക്കുണ്ടായി. അവന്‍ പഠിക്കില്ല അവനെ കൊണ്ട് ഒരു ഉപയോഗവും ഇല്ല എന്ന് മാറ്റി നിര്‍ത്തപ്പെട്ട കുട്ടിയെ നൂറില്‍ നൂറ് മടങ്ങ് വിജയത്തോടെ പാസാക്കിയെടുക്കാന്‍ പറ്റുന്ന അധ്യാപകനെ പോലെയാണ് എന്റെ ഗുരു സുധീഷ് ശങ്കര്‍ സര്‍ എന്നും ബഹുമാനത്തോടെ ദൈവതുല്യം. സെപ്റ്റംബര്‍ 5 ആവണം എന്ന് ഉണ്ടോ നമ്മുടെ ഗുരുക്കന്മാരെ… ഓര്‍മ്മിക്കാന്‍.
ആ ഒരു ദിനം വെച്ചേക്കുന്നത് അതിന്റെ മാഹാത്മ്യം കൊണ്ടാടാന്‍ ആണ്. എന്നാല്‍ അന്ന് പറയുന്നതിനേക്കാള്‍ ഉചിതമായ ദിനം ഇന്ന് ആണെന്ന് തോന്നി. ഒരു ഏകലവ്യന്‍ ആകാന്‍ ഉള്ള മഹാത്മ്യം എനിക്ക് ഇല്ല. പക്ഷേ എനിക്ക് എന്റെ ഗുരു കാണപ്പെട്ട ദൈവം തന്നെ ആണ്. ഒന്നുമല്ലാതിരുന്ന ആരുമില്ലാതിരുന്ന എന്നെ എനിക്ക് പോലും അറിയാത്ത കഴിവുകളെ മിനുസപെടുത്തി ഇന്നു നിങ്ങള് കാണുന്ന നിങ്ങളുടെ സ്വന്തം ദേവ ആക്കി മാറ്റിയ എന്റെ സ്വന്തം സുധീഷ് ശങ്കര്‍ സാര്‍.
ഒരു തുടക്കക്കാരന്റെ എല്ലാ കുറവുകളെയും അംഗീകരിച്ചു ചുറ്റുമുള്ളവരുടെ കുറ്റപ്പെടുത്തലുകളെയും ശകാരങ്ങളെയും ഒക്കെ അവഗണിച്ച് സ്വന്തം കുഞ്ഞിനെ പോലെ കരുതലോടെ തെറ്റ് ചെയ്യുമ്പോള്‍ ശാസിച്ചും ദേഷ്യപ്പെട്ടും സ്‌നേഹം കൊണ്ടും ഇന്ന് കാണുന്ന എന്നെ ഈ നിലയില്‍ എത്തിക്കാന്‍ ഒരുപാട് അധ്വാനിച്ചിട്ടുണ്ട് അദ്ദേഹം. ഒരു നടന്‍ എന്ന നിലയില്‍ ഏതു പുരസ്‌കാരങ്ങള്‍ എന്നെ തേടി വന്നാലും എവിടെയും അഭിമാനത്തോടെ വിളിച്ചു പറയാന്‍ എനിക്ക് ഒരേ ഒരു പേര് മാത്രമേ ഉള്ളൂ. എന്റെ ജീവിതത്തെ മുന്നോട്ട് തെളിച്ച വിളിക്ക് എന്റെ സ്വകാര്യ അഹങ്കാരം.. സുധീഷ് ശങ്കര്‍ സാര്‍.
about malayalam serial