Malayalam
ആദിത്യന്-അമ്പിളി വിഷയം പക്കാ ക്വട്ടേഷനോ? വിരല്‍ ചൂണ്ടുന്നത് ഒരു എംഎല്എയിലേയ്ക്ക്..!, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍
ആദിത്യന്-അമ്പിളി വിഷയം പക്കാ ക്വട്ടേഷനോ? വിരല്‍ ചൂണ്ടുന്നത് ഒരു എംഎല്എയിലേയ്ക്ക്..!, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാ വിഷയമാണ് ആദിത്യനും അമ്പിളിയും. പരസ്പരം ആരോപണങ്ങളും തെളിവുകളും കാട്ടി ഇരുവരും രംഗത്തെത്തിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഒരു സെലിബ്രേറ്റിയുടെ കുടുംബ കാര്യങ്ങള്‍ തെരുവിലിട്ട് ചര്‍ച്ച ചെയ്ത് ആ ക്രൂരമായ രീതിയില്‍ സമൂഹമാകെ ആസ്വദിക്കുകയും ആയിരുന്നു. എന്നാല്‍ കുടുംബ പ്രശ്നം എന്ന് കരുതിയിരുന്ന ഈ വിഷയം ഇപ്പോള്‍ തീര്‍ത്തും കുടുംബത്തില്‍ നിന്നും വ്യതിചലിച്ച് ഊരാക്കുടുക്കിലേയ്ക്ക് തിരിഞ്ഞിരിക്കുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
മുന്നിലിരുന്ന് കളി കാണുന്നവര്‍ക്ക് തിരശ്ശീലയ്ക്ക് പിന്നില്‍ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് ധാരണ ഉണ്ടായിരിക്കില്ല. അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത് എന്ന് വേണം കരുതാന്‍. ആദിത്യനെ ഫീല്‍ഡില്‍ നിന്ന് ഒഴിവാക്കുവാന്‍ പലരും ശ്രമിക്കുന്നുണ്ടെന്ന് ആദിത്യന് തന്നെ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുമുണ്ട്.
കാശ് വാങ്ങി പോക്കറ്റിലാക്കി ചിലര്‍ മനപൂര്‍വം നടത്തിയ ക്രൂരമായ വേട്ടയാടലുകള്‍ക്ക് തന്റെ മംരണത്തിലൂടെ മറുപടി നല്‍കുമെന്ന് ആദിത്യന് തന്നെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇപ്പോള്‍ എനിക്ക് പണി പോലും കിട്ടാത്ത അവസ്ഥ വന്നു എന്നും ഒരു എം.എല്‍ എ ആണ് ഇതിനെല്ലാം പിന്നില്‍ പണം ഒഴുക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. സിനിമാ മേഖലയില്‍ തിളങ്ങുന്ന ഒരു എം.എല്‍.എ ആണ് ഇതിനെല്ലാം പിന്നില്‍ തനിക്കെതിരേ വീഡിയോകള്‍ ഇറക്കാന്‍ പണം നല്കി സ്പോണ്സര് ചെയ്യുന്നത് എന്നും ആദിത്യന് പറഞ്ഞിരുന്നു. നിരവധി വിവാദങ്ങള്‍ കൊണ്ടു നടക്കുന്ന ആ എംഎല്‍എ തന്നെയാണ് ഈ എംഎല്‍എയും. ഇതുമായി ബന്ധപ്പെട്ടവര്‍ വിരല്‍ ചൂണ്ടുന്നത് കെ ബി ഗണേഷ് കുമാറിലേയ്ക്കാണ്.
ആദിത്യന് അമ്പിളി വിഷയം ചര്‍ച്ചയാകപ്പെടുകയും ആദിത്യന് ക്രൂരമായി സൈബര്‍ ആക്രമണത്തിനിരയാക്കപ്പെട്ടതും താരത്തിനെതിരെ തെറിയഭിക്ഷേകവുമായി തുടരെ തുടരെ വീഡിയോകള്‍ ഇറങ്ങിയതിനും പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ കെബി ഗണേഷ് കുമാറിന്റേതാണെന്നാണ് വിവരം.
തനിക്ക് ഇനി ജീവിക്കണ്ട എന്നും തനിക്കെതിരെ നിരന്തരമായി വീഡിയോകള്‍ ഇറക്കി ക്രൂരമായി വേട്ടയാടിയവര്‍ക്കും എന്റെ വീട്ടുകാര്യം വായിച്ച് ആസ്വദിച്ചവര്ക്കും എന്റെ മരണത്തിലൂടെ മറുപടി നല്‍കും എന്നാണ് ആദിത്യന് ഞായറാഴ്ച്ച രാവിലെ സുഹൃത്തുക്കളടക്കം പലരോടും പറഞ്ഞിരുന്നതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതിനു വേണ്ടി വന്‍ തുകയാണ് ഗണേഷ് കുമാര്‍ ഒഴുക്കിയതെന്നാണ് ആദിത്യനുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്.
തനിക്കെതിരെ തുടരെ തുടരെ വന്ന വീഡിയോകളില്‍ ആദിത്യന് അസ്വസ്ഥനായിരുന്നു. ഇതോടെ തന്റെ അഭിനയ ജീവിതം തന്നെ തകര്‍ന്നു എന്നും ആദിത്യന് പറഞ്ഞിരുന്നു. എന്ത് തന്നെ ആയാലും ഇത് വെറുമൊരു കുടുംബപ്രശ്നം മാത്രമായി കാണുവാന്‍ സാധിക്കില്ല.
ഇതിനു പിന്നില്‍ വലിയൊരു ഗൂഢാലോചന തന്നെ ഉണ്ട്. പിന്നില്‍ പുറം ലോകമറിയാത്ത അറിയാക്കഥകള്‍ ഉണ്ട് എന്ന് തന്നെ കരുതണം. അതില്‍ ഈ എംഎല്‍എ ഗണേഷ് കുമാറിന്റെ റോള്‍ എന്താണെന്ന് വൈകാതെ തന്നെ പുറം ഇതുവരെയും ലോകമറിഞ്ഞിട്ടില്ല. പൊതുവേ ഇതിനു മുന്നെയും കേസുകളിലും വിവാദങ്ങളിലും പെട്ട ആദിത്യന്റെ ഭാഗത്ത് ഈ വിഷയത്തില്‍ എന്തെങ്കിലും സത്യം ഉണ്ടെങ്കില്‍ പോലും ആരും അദ്ദേഹത്തിന്റെ ഭാഗം കേട്ടിരുന്നില്ല എന്നതാണ് സത്യം.
