featured
സീരിയല്‍ നടന് ആദിത്യന് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
സീരിയല്‍ നടന് ആദിത്യന് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
സീരിയല്‍ നടന് ആദിത്യന് ആത്മഹത്യക്ക് ശ്രമിച്ചു. വൈകിട്ട് സ്വരാജ് റൗണ്ടിനു സമീപമാണ് കൈ ഞരമ്പ് മുറിച്ച നിലയില്‍ ആദിത്യനെ കണ്ടെത്തിയത്.
ദുരൂഹമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട കാറില്‍ തളര്‍ന്ന് കിടന്നിരുന്നത് കണ്ട് നോക്കിയവരാണ് ആദിത്യനാണെന്ന് തിരിച്ചറിഞ്ഞത്.ഉടന്‍ തന്നെ പോലീസെത്തി ആദിത്യനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നടി അമ്പിളി ദേവിയുമായുള്ള വിവാഹവ ശേഷമുണ്ടായ തര്‍ക്കങ്ങള്‍ സമീപ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇരുവരും ആരോപണങ്ങളുമായി എത്തിയിരുന്നു.
അടുത്തിടെ ആദിത്യന് എതിരെ ഗുരുതര ആരോപണങ്ങളുമായി അമ്പിളിയു അമ്മയും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ആദിത്യനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തുന്നത്.
കാര്യങ്ങളെ വളച്ചൊടിച്ച് പുതിയ കഥകള്‍ മെനഞ്ഞ് തന്നെ തേജോവധം ചെയ്യാനാണ് ആദിത്യന് ശ്രമിച്ചത് എന്നാണ് അമ്പിളി പറയുന്നത്. ഇത്രയും അഭിനയിക്കുന്ന നടന് ഓസ്കര് കൊടുക്കണം എന്നാണ് അമ്പിളി ദേവിയുടെ അമ്മ പറയുന്നത്.
ഈ വീട്ടില്‍ വന്നു കയറിയത് മുതല്‍ വഞ്ചിക്കുകയാണ്. തന്റെ കുഞ്ഞിനെ കരണക്കുറ്റിക്ക് ഒക്കെയാണ് അടിക്കുന്നത്. കല്യാണം കഴിഞ്ഞപ്പോള്‍ സീതയുടെ ലൊക്കേഷനില്‍ നിന്ന് കുറച്ചു പേര് ഇവിടെ വന്നു.
അതില്‍ രാജേഷ് പുത്തന്‍പുര മോളുടെ തോളില്‍ തട്ടി മോളെ എന്ന് വിളിച്ചു. അവര്‍ പോയതിനു ശേഷം മോളെ അവന് അടിച്ചു. അമ്പലങ്ങള്‍ തോറും കൂത്താടി നടക്കുന്ന കൂത്താട്ടക്കാരിയാണ് അമ്പിളി എന്നാണ് അവന് പറയുന്നത്.
വിലപിടിപ്പുള്ള കളിപ്പാട്ടങ്ങള്‍ കൊടുത്തു കുട്ടികളെ വശപ്പെടുത്തി വിവാഹമോചിതരായ സ്ത്രീകളുടെ വീട്ടില്‍ കയറിപ്പറ്റുകയാണ് ഇവന്റെ പ്രധാന ജോലി. തന്റെ മകളെ വിവാഹം ചെയ്യുന്നതിന്റെ തലേആഴ്ചയും ഒരു പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും പണം തട്ടി എന്നാണ് കേട്ടത്.
ഇവിടെയും കുഞ്ഞിനെ സ്നേഹിക്കുന്നു പിരിയാന്‍ വയ്യ എന്ന കള്ളം പറഞ്ഞാണ് കയറിപറ്റിയത്. അവനു ലിവിംഗ് ടുഗതറില്‍ കുട്ടികളെ സൃഷ്ടിക്കുന്നത് വലിയ ഇഷ്ടമാണ്, പക്ഷെ വിവാഹ ജീവിതം പറ്റില്ല.
ഇപ്പോള്‍ ചതിച്ച പെണ്‍കുട്ടിയുടെ അമ്മ തങ്ങളെ വിളിച്ചു കരയുകയായിരുന്നു എന്നും അമ്പിളിയുടെ അമ്മ വ്യക്തമാക്കി. തൃശൂരിലുള്ള ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്നായിരുന്നു അമ്പിളിയുടെ ആരോപണം.
‘ഞാനെന്റെ മകനെ ഗര്‍ഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ.
എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ ആദിത്യന് എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു.
അവിടെ ബിസിനസാണ് എന്നാണ് ചോദിക്കുമ്പോള്‍ പറഞ്ഞിരുന്നത്. അതെല്ലാം ഞാന്‍ വിശ്വസിച്ചു.
കഴിഞ്ഞ മാര്‍ച്ചിലാണ് ഞാനിതു അറിയുന്നത്. അതു വെറുമൊരു സൗഹൃദം അല്ല. ഒരാളില്‍ നിന്ന് ഗര്‍ഭം ധരിക്കേണ്ടി വരുമ്പോള്‍ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാന്‍ പറ്റില്ലല്ലോ! ഇതൊക്കെ പറയേണ്ടി വന്നതില്‍ വലിയ വിഷമം ഉണ്ട്.
ഭാര്യ ഗര്‍ഭിണി ആയിരിക്കുന്ന സമയമോ അല്ലെങ്കില്‍ പ്രസവിച്ചു കിടക്കുന്ന സമയമോ നോക്കി ഇങ്ങനെ ചെയ്യുന്നത് എന്തൊരു കഷ്ടമാണ്?’എന്നുമാണ് അമ്പിളി ദേവി പറഞ്ഞത്
