Malayalam
വളക്കാപ്പ് ചടങ്ങുകള്‍ക്ക് പിന്നാലെ പേളിയെ തേടി ആ സന്തോഷ വാര്‍ത്ത എത്തി; ആശംസകളുമായി ആരാധകരും
വളക്കാപ്പ് ചടങ്ങുകള്‍ക്ക് പിന്നാലെ പേളിയെ തേടി ആ സന്തോഷ വാര്‍ത്ത എത്തി; ആശംസകളുമായി ആരാധകരും
അവതാരകയായും അഭിനേത്രിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പേളി മാണി. തന്റെതായ അവതരണശൈലി കൊണ്ടും സംസാരി രീതി കൊണ്ടും പ്രേക്ഷകരെ കയ്യിലെടുക്കാന്‍ പേളിയ്ക്ക് സാധിച്ചിട്ടുണ്ട്. പേളിയുടെ നിഷ്കളങ്കമായ സംസാരം തന്നെയാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടവും. എന്തുകൊണ്ടും പേളിയ്ക്ക് സന്തോഷം നല്കിയ വര്‍ഷമായിരുന്നു 2020. അമ്മയാകാനുള്ള തയ്യാറെടുപ്പും ആദ്യ ബോളിവുഡ് ചിത്രവും എല്ലാം നടന്നത് 2020 ലാണ്. കഴിഞ്ഞ ദിവസമായിരുന്നു പേളിയുടെ വളക്കാപ്പ് ചടങ്ങ്. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ പേളിയെ തേടി പുതിയൊരു സന്തോഷം കൂടി എത്തിയിരിക്കുകയാണ്.
ഈ വര്‍ഷത്തെ മികച്ച നവാഗത താരത്തിനുള്ള നെറ്ഫ്ലിക്സ് തുടുംസ് പീപ്പിള്‍സ് ചോയ്സ് പുരസ്കാരമാണ് പേളിക്ക് ലഭിച്ചിരിക്കുന്നത്. ഈ സന്തോഷ വാര്‍ത്ത പേളി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കിട്ടതും. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷമാണ് താരത്തിന്റെ ‘ലൂഡോ’ എന്ന ചിത്രം പുറത്തിറങ്ങിയത്. ഒരു മലയാളി നേഴ്സിന്റെ വേഷമായിരുന്നു പേളി അവതരിപ്പിച്ചത്. ഇതിലെ മികച്ച പ്രകടനത്തിനാണ് ഇപ്പോള്‍ താരം പുരസ്കാരത്തിന് അര്‍ഹയായത്.
ബിഗ് ബോസ് സീസണ് ടു എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പ്രണയത്തിലായ പേളിയും ശ്രിനീഷും 2019 ല്‍ ആണ് വിവാഹിതരാകുന്നത്. മെയ് 5ന് ക്രിസ്തീയ രീതി പ്രകാരമുള്ള ഇവരുടെ വിവാഹം നടന്നിരുന്നു. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു ചടങ്ങ്. ശേഷം സിയാല്‍ കണ്വെന്ഷന് സെന്ററില്‍ വിവാഹ സല്‍ക്കാര ചടങ്ങുകളും നടന്നിരുന്നു. വിവാഹ സല്‍ക്കാര ചടങ്ങുകളില്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്.
