Malayalam
കര്‍ണനു ശേഷം പുതിയ ചിത്രവുമായി ധനുഷും മാരി സെല്‍വരാജും; പ്രതീക്ഷയോടെ ആരാധകര്‍
കര്‍ണനു ശേഷം പുതിയ ചിത്രവുമായി ധനുഷും മാരി സെല്‍വരാജും; പ്രതീക്ഷയോടെ ആരാധകര്‍
Published on
കര്ണന് എന്ന ചിത്രത്തിനു ശേഷം ധനുഷ്- മാരി സെല്‍വരാജ് കൂട്ടുകെട്ടില്‍ വീണ്ടും പുതിയ ചിത്രമൊരുങ്ങുന്നു. ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ധനുഷ് പങ്കുവെച്ചിട്ടുണ്ട്. അടുത്ത വര്‍ഷമായിരിക്കും പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക എന്നാണ് വിവരം.
അതേസമയം ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കിയ കര്ണന് എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മലയാളി താരം രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തിയത്.
ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തി. രജിഷ വിജയന്റെ തമിഴ് ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രംകൂടിയായിരുന്നു കര്ണന്.
‘പരിയേറും പെരുമാള്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്. ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് പുതിയ ചിത്രമൊരുക്കുമ്പോള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരും.
Continue Reading
You may also like...
Related Topics:Dhanush
