Connect with us

റംസാന്റെ ആ ചോദ്യം ഞെട്ടിച്ചു; ആ വാക്ക് ഞാനിത് വരെ കേട്ടിട്ടില്ല ; സൗഹൃദങ്ങൾ വിട്ട് റിതു മന്ത്ര !

Malayalam

റംസാന്റെ ആ ചോദ്യം ഞെട്ടിച്ചു; ആ വാക്ക് ഞാനിത് വരെ കേട്ടിട്ടില്ല ; സൗഹൃദങ്ങൾ വിട്ട് റിതു മന്ത്ര !

റംസാന്റെ ആ ചോദ്യം ഞെട്ടിച്ചു; ആ വാക്ക് ഞാനിത് വരെ കേട്ടിട്ടില്ല ; സൗഹൃദങ്ങൾ വിട്ട് റിതു മന്ത്ര !

ബിഗ് ബോസ് സീസൺ ത്രീയിൽ കൂടുതലും യുവ താരങ്ങളാണുള്ളത്. അതിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് റംസാൻ. റംസാൻ തുടക്കമൊക്കെ പ്രായത്തിന് മൂത്ത മറ്റു മത്സരാർത്ഥികളെ ബഹുമാനിക്കുകയും അവരെ അനുസരിക്കുകയും ചെയ്തിരുന്നു. എന്നാൽ മത്സരം കാര്യമായതോടെ റംസാനും കാര്യമായി.

ബിഗ് ബോസ് സീസൺ ത്രീയിൽ റംസാനും റിതു മന്ത്രയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണോയെന്ന തരത്തിലുള്ള സംശയങ്ങളായിരുന്നു തുടക്കത്തിൽ പ്രചരിച്ചിരുന്നത് . അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് തങ്ങളെന്നും പ്രണയമില്ലെന്നും ഇരുവരും എല്ലായിപ്പോഴും പറയുകയും ചെയ്യുമായിരുന്നു. മോര്‍ ദാന്‍എ ഫ്രണ്ട് എന്ന് റിതു റംസാനെ വിശേഷിപ്പിച്ചപ്പോള്‍ പ്രണയമാണോയെന്നായിരുന്നു സായ് ചോദിച്ചത്.

കഴിഞ്ഞ ദിവസവും ഇതേക്കുറിച്ച് റിതു വിശദീകരിച്ചിരുന്നു. റംസാന്റെ കൈയ്യിലുണ്ടായിരുന്ന നോമിനേഷന്‍ ഫ്രീ കാര്‍ഡായിരുന്നു റിതു ലക്ഷ്യം വെച്ചത്. അതിന്റെ കാലാവധി കഴിഞ്ഞതോടെ ഇവരുടെ സൗഹൃദത്തില്‍ വിള്ളലായെന്നുമായിരുന്നു അഡോണി ആരോപിച്ചത്..

റിതുവും റംസാനും വഴക്കിട്ടതിന് പിന്നിലെ കാരണം ഇതാണോയെന്നായിരുന്നു അഡോണി ചോദിച്ചത്. വ്യക്തിപരമായ വിഷയങ്ങളായിരുന്നുവെന്നും, ഇങ്ങനെ മോശമായി ചിന്തിച്ചതില്‍ നിന്നെ ഓര്‍ത്ത് നാണക്കേട് തോന്നുന്നുവെന്നുമായിരുന്നു ഋതു പറഞ്ഞത്. ടാസ്‌ക്കുകളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചുമെല്ലാം റിതുവും റംസാനും സംസാരിക്കാറുണ്ട്. ടാസ്‌ക്കിനിടയില്‍ റംസാന്‍ ചെരിപ്പെറിഞ്ഞത് ശരിയായില്ലെന്നായിരുന്നു റിതുവും അഭിപ്രായപ്പെട്ടത്.

റംസാനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ഋതു തന്നെ ഞെട്ടിച്ച സംസാരത്തെക്കുറിച്ച് പറഞ്ഞത്. കണ്ടന്റിന് വേണ്ടിയാണോ നീ സംസാരിക്കുന്നതെന്ന് ഇടയ്ക്ക് അവന്‍ എന്നോട് സംസാരിച്ചിരുന്നു. അത് പോലെ തന്നെ മോശമായൊരു വാക്കും ഉച്ഛരിച്ചിരുന്നു. അങ്ങനെയൊരു വാക്ക് തനിക്ക് അറിയില്ല. അത് ഉപയോഗിക്കാറില്ല. നീ പാത്രം കഴുകിയിട്ട് പോയ്‌ക്കോളൂയെന്ന് പറഞ്ഞ് ഒഴിവാകുകയായിരുന്നു. ഞാനും റംസാനും അടി കൂടുന്നത് കാണാനാണ് ഇവിടെ പലര്‍ക്കും താല്‍പര്യമെന്നും റിതു പറയുന്നുണ്ടായിരുന്നു.

about bigg boss

More in Malayalam

Trending

Recent

To Top