Malayalam
‘നിങ്ങ പോളിക്ക് മച്ചാന്മരെ….നമ്മള് ഉണ്ട് കൂടെ’; സംവിധായകരാകാന്‍ ഒരുങ്ങി ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും
‘നിങ്ങ പോളിക്ക് മച്ചാന്മരെ….നമ്മള് ഉണ്ട് കൂടെ’; സംവിധായകരാകാന്‍ ഒരുങ്ങി ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും
നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സൂപ്പര്‍ ഹിറ്റ് കോംമ്പോയാണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയതും ഇവര്‍ തന്നെയാണ്. തിരക്കഥാകൃത്തുക്കള്‍ എന്ന നിലയില്‍ നിന്നും സംവിധായകര്‍ എന്ന നിലയിലേയ്ക്ക് തിരിയുകയാണ് രണ്ടു പേരും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ രചനയും ബിബിനും വിഷ്ണുവും തന്നെയാണ്.
‘പ്രിയപ്പെട്ടവരേ, മിമിക്രി വേദികളില്‍ മുതല്‍ വെള്ളിത്തിരയിലെത്തും വരെ നിങ്ങള്‍ നല്കിയ സ്നേഹവും പിന്തുണയും പ്രോത്സാഹനവും ആണ് ഞങ്ങളുടെ കൈമുതല്‍. ഇന്ന് ഞങ്ങള്‍ പുതിയൊരു ചുവട് വയ്ക്കാന്‍ ഒരുങ്ങുകയാണ്. ബിബിനും ഞാനും ചേര്‍ന്ന് ഞങ്ങളുടെ അടുത്ത സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്.
ഞങ്ങള്‍ ആദ്യമായി എഴുതിയ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്ക് ജീവന് നല്കിയ സംവിധായകര്‍ നാദിര്‍ഷ ഇക്ക, നൗഫല്‍ ഇക്ക, നിര്‍മ്മാതാക്കള്‍ ആല്വിന് ആന്റണി ചേട്ടന്, ഡോ. സക്കറിയ തോമസ്, ദിലീപേട്ടന്, ആന്റോ ജോസഫ് ചേട്ടന് മുതല്‍, ഞങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് ഈ ചിത്രം നിര്‍മ്മിക്കുന്ന ബാദുഷ ഇക്കയെയും, സിനിമയിലും സിനിമയ്ക്ക് പുറത്തും ഉള്ള ഞങ്ങളുടെ ഗുരുതുല്യരായ എല്ലാവരെയും ശിരസാ നമിച്ചു കൊണ്ട് ഞങ്ങള്‍ തുടങ്ങുകയാണ് അനുഗ്രഹിക്കണം.’
എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് വിഷ്ണുവിനും ബിബിനും ആശംസകളറിയിച്ച് എത്തിയിരിക്കുന്നത്. ഞങ്ങളുണ്ട് കൂടെ എന്നും എക്കാലവും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിക്കുന്ന സംവിധായകരായി തുടരട്ടെ എന്നു തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ടീമേ..ആള് ദ ബെസ്റ്റ് എന്ന് കമന്റുമായി ബിനീഷ് ബാസ്റ്റിനും എത്തിയിട്ടുണ്ട്.