Malayalam
കറിയാച്ചനായി ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയിലേയ്ക്ക്; താരത്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞു
കറിയാച്ചനായി ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയിലേയ്ക്ക്; താരത്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞു
മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. കുഞ്ഞുമോന് താഹ സംവിധാനം ചെയ്യുന്ന ‘തീമഴ തേന്‍ മഴ’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. കറിയാച്ചന് എന്ന കഥാപാത്രത്തെയാണ് ജഗതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ജഗതിയുടെ വീട്ടില്‍ വച്ചാണ് താരത്തിന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചത്. നടന് രാജേഷ് കോബ്ര അവതരിപ്പിക്കുന്ന ഉലുവാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പിതാവാണ്, ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന കറിയാച്ചന്.
കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതേസമയം, സിബിഐ സിനിമാ സീരിസിലെ അഞ്ചാം ഭാഗത്തില്‍ ജഗതി എത്തുമെന്ന സൂചന സംവിധായകന് കെ. മധു നേരത്തെ തന്നിരുന്നു.
ജഗതി ചിത്രത്തിലുണ്ടാകുമോ എന്ന ചോദ്യത്തിന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന എല്ലാവരും ഉണ്ടാകും നിരാശരാക്കില്ല എന്നാണ് സംവിധായകന് ഒരു അഭിമുഖത്തില്‍ പ്രതികരിച്ചത്.
