Connect with us

‘നല്ല സുഹൃത്തുക്കള്‍ നിങ്ങളെ മണ്ടത്തരങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാന്‍ സമ്മതിക്കില്ല; ചിത്രങ്ങള്‍ പങ്കുവെച്ച് ആസിഫ് അലി

Malayalam

നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന മഹാവീര്യറിന്റെ ചിത്രീകരണം കഴഞ്ഞ ദിവസമാണ് പൂര്‍ത്തിയാത്.

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ ഇടവേളകളിലെ രസകരമായ ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി. ഫേസ്ബുക്കിലൂടെയാണ് ആസിഫ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിവിനും ആസിഫും ഒരു കണ്ണാടിയില്‍ മുഖം ചേര്‍ത്ത് വെച്ചിരിക്കുന്നതാണ് ചിത്രം. സിനിമയുടെ ചില അണിയറപ്രവര്‍ത്തകരെയും പിന്നില്‍ കാണാം.

‘നല്ല സുഹൃത്തുക്കള്‍ നിങ്ങളെ മണ്ടത്തരങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാന്‍ സമ്മതിക്കില്ല. എന്റെ പാര്‍ട്ണര്‍ ഇന്‍ ക്രൈമിനെ പരിചയപ്പെടുക.. നിവിന്‍ പോളി. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത് എന്ന് തോന്നുന്നേയില്ല.

മഹാവീര്യറിനായി ആകാംഷയോടെ കാത്തിരിക്കുന്നു. അജു വര്‍ഗീസ്.. ഈ ചിത്രം നിനക്കുള്ളതാ’, എന്നും ആസിഫ് അലി ഫേസ്ബുക്കില്‍ കുറിച്ചു.

More in Malayalam

Trending