Malayalam
മനസ്സില്‍ പതിഞ്ഞ് സരിതയുടെ പുത്തന്‍ കവര്‍ സോഗ്, ആശംസകളുമായി ആരാധകര്‍; കാത്തിരിക്കേണ്ടത് മ്യൂസിക് ദര്‍ബാറിനായി!
മനസ്സില്‍ പതിഞ്ഞ് സരിതയുടെ പുത്തന്‍ കവര്‍ സോഗ്, ആശംസകളുമായി ആരാധകര്‍; കാത്തിരിക്കേണ്ടത് മ്യൂസിക് ദര്‍ബാറിനായി!
ഇന്നും നിറം മങ്ങാതെ മലയാളികളുടെ ഓര്‍മ്മയില്‍ തിങ്ങി നില്ക്കുന്ന ഗാനങ്ങളില്‍ ഒന്നാണ് കേളി എന്ന ചിത്രത്തിലെ താരം വാല്‍ക്കണ്ണാടി നോക്കി എന്നു തുടങ്ങുന്ന ഗാനം.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ഹിന്ദോളം രാഗത്തില്‍ ഭരതന് സംഗീതം നല്കി കെഎസ് ചിത്രയുടെ മാധുര്യ ശബ്ദത്തില്‍ പുറത്തെത്തിയ ഗാനത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്.
ഇപ്പോഴിതാ ഈ ഗാനത്തിന് കവര്‍ പതിപ്പൊരുക്കിയിരിക്കുകയാണ് യുവഗായിക സരിത റാം. പ്രശസ്ത മ്യൂസിക് ഡയറക്ടറും പ്രോഗ്രാമറുമായ ശരത് ചന്ദ്രനും സരിതയുടെ സഹോദരനും സരിതയും ചേര്‍ന്നാണ് ബഡ്ഡി ടോക്സിനു വേണ്ടി കവര്‍ സോഗ് ചെയ്തിരിക്കുന്നത്. കൊച്ചിയിലെ ഡി ഫോര്‍ സ്റ്റുഡിയോയില്‍ വെച്ചാണ് ഈ കവര്‍ സോഗ് ചിത്രീകരിച്ചത്.
സരിത ഇത് ആദ്യമായി അല്ല കവര്‍ സോഗ് ഒരുക്കുന്നത്. ഇതിനു മുമ്പും മനോഹരമായ ഗാനങ്ങളുമായി ഗായിക എത്തിയിരുന്നു. പതിവു പോലെ തന്നെ സരിതയുടെ പുത്തന്‍ കവര്‍ സോഗിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
ഇതിനോടകം തന്നെ നിരവധി പേരാണ് കമന്റുകളും ആശംസകളുമായി എത്തിയത്. ആദ്യ കേള്‍വിയില്‍ തന്നെ ഗായികയുടെ സ്വരഭംഗി മനസ്സില്‍ പതിയുന്നുവെന്നും യഥാര്‍ത്ഥ ഗാനത്തിന്റെ തനിമ ചോരാതെ പാട്ട് പുനഃസൃഷ്ടിക്കാന്‍ ഗായികയ്ക്ക് കഴിഞ്ഞു എന്നുമാണ് ആസ്വാദകര്‍ പറയുന്നത്.
മാത്രമല്ല, പ്രശസ്ത കലാകാരന്മാരെ പങ്കടുപ്പിച്ചുകൊണ്ട് നടത്തുന്ന മ്യൂസിക് ദര്‍ബാര്‍ എന്ന പ്രോഗ്രാമാണ് ഇനി ബഡ്ഡി ടോക്സിലൂടെ വരാനുള്ളതെന്നും എല്ലാ ഗാനങ്ങളും സ്വീകരിച്ച പോലെ തന്നെ മ്യൂസിക് ദര്‍ബാറും പ്രേക്ഷകര്‍ക്ക് പുതിയ അനുഭൂതിയായിരിക്കും നല്‍കുകയെന്നും സരിത മെട്രോമാറ്റിനിയോട് പ്രതികരിച്ചു.
