Connect with us

സജ്നയുടെ ആ ആശ്രമം ഒടുവിൽ പരാജയം! ബിഗ് ബോസിൽ വരുന്നവരുടെ ശ്രദ്ധയ്ക്ക് എല്ലാത്തിനും കാരണം; വെളിപ്പെടുത്തലുമായി ഫിറോസ്

Malayalam

സജ്നയുടെ ആ ആശ്രമം ഒടുവിൽ പരാജയം! ബിഗ് ബോസിൽ വരുന്നവരുടെ ശ്രദ്ധയ്ക്ക് എല്ലാത്തിനും കാരണം; വെളിപ്പെടുത്തലുമായി ഫിറോസ്

സജ്നയുടെ ആ ആശ്രമം ഒടുവിൽ പരാജയം! ബിഗ് ബോസിൽ വരുന്നവരുടെ ശ്രദ്ധയ്ക്ക് എല്ലാത്തിനും കാരണം; വെളിപ്പെടുത്തലുമായി ഫിറോസ്

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് 14 മത്സരാർഥികളുമായിട്ടാണ് ബിഗ് ബോസ്സ് മലയാളം സീസൺ 3 ആരംഭിക്കുന്നത്.

പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ നാല് മത്സരാർഥികൾ എത്തുകയായിരുന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ മൂന്ന് മത്സരാർത്ഥികളും പുറത്തേക്ക് പോയിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് രമ്യ മാത്രമാണ്. ഫിറോസ് ഖാനും സജ്നയുമാണ് ഷോയിൽ നിന്ന് പുറത്ത് പോയ അവസാന മത്സരാർത്ഥികൾ

ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇവർ ഫൈനൽ ഫൈവിൽ എത്തുമെന്നുവരെ പ്രേക്ഷകർ വിധി എഴുതിയിരുന്നു . എന്നാൽ പ്രതീക്ഷിച്ചതിൽ നിന്ന് വിപരീതമാണ് സംഭവിച്ചത്. പകുതിയിൽ വെച്ച് ഇവർക്ക് മത്സരം ഉപേക്ഷിക്കേണ്ടി വന്നു.

ഇപ്പോഴിത ബിഗ് ബോസ് ഹൗസിലെ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഫിറോസും സജ്നയും. സീസൺ 2 ലെ മത്സരാർഥിയായ രജിത് കുമാറിനോടാണ് വിശേഷം പങ്കുവെച്ചത്. ബിഗ് ബോസ് ഹൗസിലെ ജീവിതത്തെ കുറിച്ചായിരുന്നില്ല ഷോയിൽ എത്തിയതിനെ കുറിച്ചും ഇനി പോകുന്നവർക്കുള്ള ഉപദേശവുമാണ് ഫിറോസ് സജ്ന ദമ്പതികൾ അഭിമുഖത്തിലൂടെ പങ്കുവെച്ചത്

സീസൺ2ൽ ക്ഷണം ലഭിച്ചതായി ഫിറോസ് പറയുന്നു. എന്നാൽ അതിൽ സജ്ന ഇല്ലായിരുന്നുവെന്നും ഒറ്റയ്ക്ക് മത്സരിക്കാനാണ് അന്ന് ക്ഷണം ലഭിച്ചത്. എന്നാൽ എന്തുകൊണ്ടോ അത് നടന്നിരുന്നില്ല. അന്ന് ഓഫർ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഷോയിൽ മത്സരിക്കാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു. അതേസമയം സീസൺ 3 ൽ ചാൻസ് ലഭിക്കാൻ കാരണം ഭാര്യ സജ്നയാണെന്നാണ് ഫിറോസ് പറയുന്നത്

തനിക്ക് വേണ്ടിയാണ് സജ്ന ആദ്യം ശ്രമിച്ചത്. എന്നാൽ തനിക്ക് അത് ലഭിച്ചില്ല. അപ്പോൾ സജ്നയ്ക്ക് ഷോയിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ചു. അപ്പോഴാണ് ഒറ്റ മത്സരാർഥിയായി ഞങ്ങൾക്ക് രണ്ട് പേർക്കും ഷോയിൽ അവസരം ലഭിച്ചതെന്ന് ദമ്പതികൾ പറഞ്ഞു. ആദ്യത്തെ ആഴ്ചയിൽ തന്നെ ഞങ്ങൾക്ക് ഹൗസിനുള്ളിൽ എൻട്രി ലഭിച്ചുവെന്നും ഫിറോസ് പറഞ്ഞു

ഇനി ബിഗ് ബോസ് ഷോയിലേയ്ക്ക് വരുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചും ഫിറോസ് പറഞ്ഞു. ഹൗസിൽ നിൽക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി. സത്യസന്ധമായി കളിക്കുക എന്ന് മാത്രമാണ് തനിക്ക് പറയാനുള്ളത്. സത്യസന്ധമായും മാസ്ക്കില്ലാതേയും ഹൗസിൽ നിൽക്കുക എന്നൊരൊറ്റക്കാര്യം മാത്രമേ ഉള്ളു. ഫിറോസ് പറയുന്നത്.

അവതാരകനായും നടനായും ശ്രദ്ധ നേടിയ താരമായിരുന്നു ഫിറോസ് ഖാൻ. പ്രാങ്ക് ഷോകളിലൂടെയാണ് താരമായി മാറിയ ഫിറോസ് പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 3യിൽ മത്സരാർത്ഥികളായി എത്തിയതോടെ വിവാദ താരമായി മാറുകയായിരുന്നു. ബിഗ് ബോസ്സിൽ എത്തിയ ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ ബിഗ് ബോസ് വീട്ടില്‍ സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കുന്നവരും പ്രശ്‌നങ്ങളുടെ ഒരുഭാഗത്തുള്ളവരുമായി നിറഞ്ഞു നിന്നിരുന്നു ഫിറോസും സജ്‌നയും. മത്സരാര്‍ത്ഥികളില്‍ മിക്കവരുമായി ഫിറോസും സജ്‌നയും വഴക്കിട്ടിട്ടുണ്ട്. മറ്റുള്ളവരെല്ലാം മുഖംമൂടിയണിഞ്ഞാണ് നില്‍ക്കുന്നതെന്നും അവരുടെ യഥാര്‍ത്ഥ മുഖം പുറത്ത് കൊണ്ടു വരുമെന്നുമായിരുന്നു ഫിറോസിന്റെ വാദം.

മത്സരാർഥികളുടെ ഭാഗത്ത് നിന്നുണ്ടായവീഴ്ചയെ തുടർന്നാണ് ഹൗസിൽ നിന്ന് അപ്രതീക്ഷിതമായി വിട പറയേണ്ടി വന്നത്. മറ്റ് മത്സരാർഥികൾക്ക് നേരേയുള്ള ഫിറോസിന്റെ പൊരുമാറ്റമാണ് ബിഗ് ബോസ് അധികൃതരെ കൊണ്ട് ഇത്തരത്തിലുളള ഒരുനിലപാട് എടുപ്പിച്ചത്. സ്പെഷ്യൽ എലിമിനേഷനിലൂടെയാണ് ഇവരെ ഹൗസിൽ നന്ന് പുറത്താക്കിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top