Malayalam
‘ഇനി ചെറിയ കളികള്‍ ഇല്ല വലിയ കളികള്‍ മാത്രം’! ട്വിസിറ്റുമായി ബിഗ്ബോസ്, മത്സാരാര്‍ത്ഥികള്‍ പാടുപെടും!
‘ഇനി ചെറിയ കളികള്‍ ഇല്ല വലിയ കളികള്‍ മാത്രം’! ട്വിസിറ്റുമായി ബിഗ്ബോസ്, മത്സാരാര്‍ത്ഥികള്‍ പാടുപെടും!
ബിഗ്ബോസ് മലയാളം സീസണ് മൂന്ന് പത്താം വാരം പിന്നിടുമ്പോള്‍ കടുതത് മത്സരമാണ് അരങ്ങേറുന്നത്. ശക്തരായ മത്സരാര്‍ത്ഥികള്‍ പരസ്പരം പോരടിക്കുമ്പോള്‍ ആരാകും വിന്നറാകുന്നത് എന്ന് കണ്ടറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും ആരാധകരും.
ഇക്കഴിഞ്ഞ ആഴ്ചയും എലിമിനേഷന് ഉണ്ടായിരുന്നില്ല. അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് പുറത്ത് പോകേണ്ടി വന്ന സജ്ന ഫിറോസ് ദമ്പതികള്‍ക്ക് പിന്നാലെ ഇനി ആരാകും പുറത്തേയ്ക്ക് പോകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
മത്സരങ്ങള്‍ കടുക്കുന്ന സാഹചര്യത്തില്‍ ഓപ്പണ്‍ നോമിനേഷനാണ് മത്സരാര്‍ത്ഥികളെ കാത്തിരിക്കുന്നതെന്നാണ് പുതിയ പ്രോമോ വീഡിയോ സൂചിപ്പിയ്ക്കുന്നത്. ഓപ്പണ്‍ നോമിനേഷന് ആരംഭിക്കാന്‍ ഒരുപാട് വൈകിപ്പോയി എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഓപ്പണ്‍ നോമിനേഷന് ആരംഭിക്കുന്നതോടു കൂടി ബിഗ്ബോസ് വീട്ടില്‍ ഇനി പല വമ്പന്‍ കളികളും കാണാന്‍ സാധിക്കും.
എന്തെന്നാല്‍ ഈ സീസണിലെ മത്സരാര്‍ത്ഥികള്‍ കൂടുതല്‍ പേര്‍ക്കും മുഖത്ത് നോക്കി കാര്യങ്ങള്‍ അതേ പോലെ തുറന്നു പറയാന്‍ മടിയുളള കൂട്ടരാണ്. ആ സാഹചര്യത്തില്‍ ഓപ്പണ്‍ നോമിനേഷനില്‍ നോമിനേറ്റ് ചെയ്യുന്ന രണ്ട് മത്സരാര്‍ത്ഥികളുടെ പേരുകള്‍, കാര്യ കാരണ സഹിതം എല്ലാവര്ക്കും മുന്നില്‍ പറഞ്ഞേ മതിയാകൂ.
മത്സരം കടുക്കുമ്പോള്‍ മാറിയിരുന്നു അവരുടെ കുറ്റം പറയുകയും അവരെ കാണുമ്പോള്‍ ചിരിച്ചു അവര്‍ക്കൊപ്പം നടക്കുകയും ചെയ്യുന്ന കാര്യ പരിപാടി ഇനി നടക്കില്ലെന്ന് അര്‍ത്ഥം.
ഇതുവരെയും കണ്‍ഫെക്ഷന്‍ റൂമില്‍ വെച്ച് നോമിനേഷന് നടത്തിയിരുന്നതിനാല്‍ തന്നെ ആരൊക്കെയാണ് തങ്ങളെ നോമിനേറ്റ് ചെയ്തതെന്നോ ആരാണ് തങ്ങളുടെ എതിരാളിയെന്നോ മറ്റു മത്സരാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ ഓപ്പണ്‍ നോമിനേഷന് വരുന്നതൊടെ തങ്ങളുടെ എതിരാളിയെ തിരിച്ചറിയുവാനും ആരാണ് തങ്ങള്‍ക്കെതിരെ വോട്ട് ചെയ്തതെന്നും ആരൊക്കെയാണ് തനിക്കെതിരെ ചരടുവലിക്കുന്നതെന്ന് തിരിച്ചറിയുവാനും അവര്‍ക്ക് ആകും എന്നതാണ് ഇതിന്റെ പ്രത്യേകത.
എന്നാല്‍ കഴിഞ്ഞ ദിവസം ബിഗ്ബോസ് നടത്തിയ പ്രാങ്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് പുറത്തിറങ്ങിയ പ്രൊമോ വീഡിയോയില്‍ അഡോണിയും സന്ധ്യയും പുറത്തേയ്ക്ക് പോകുന്നതായി ആണ് കാണിച്ചിരുന്നത്.
എന്നാല്‍ പുറത്തേയ്ക്ക് ഇറങ്ങിയ അവരുടെ സെന്‍ട്രല്‍ വാതിലിന്റെ താക്കോല്‍ കാണുന്നില്ലെന്നും സാങ്കേതിക തകരാറു മൂലം തുറക്കാന്‍ കഴുന്നില്ലെന്നും ബിഗ് ബോസ് അറിയിച്ചു. പിന്നാലെ മോഹന്‍ലാല്‍ എത്തുകയും നോമിനേഷന് ഈ ആഴ്ച ഇല്ലെന്നും എല്ലാവരും നന്നായി മത്സരിക്കൂ എന്ന് ആശംസകള്‍ അറിയിച്ചുമാണ് മടങ്ങി പോയത്.
