Connect with us

സൂര്യയെ സപ്പോര്‍ട്ട് ചെയ്തിരുന്ന സായി തന്നെ വെറുത്തു തുടങ്ങി, സൂര്യയുടെ പുതിയ തന്ത്രം !

Malayalam

സൂര്യയെ സപ്പോര്‍ട്ട് ചെയ്തിരുന്ന സായി തന്നെ വെറുത്തു തുടങ്ങി, സൂര്യയുടെ പുതിയ തന്ത്രം !

സൂര്യയെ സപ്പോര്‍ട്ട് ചെയ്തിരുന്ന സായി തന്നെ വെറുത്തു തുടങ്ങി, സൂര്യയുടെ പുതിയ തന്ത്രം !

കഴിഞ്ഞ ബിഗ്‌ബോസ് സീസണ്‍ ടുവില്‍ പേളി-ശ്രീനീഷ് പ്രണയം ആയിരുന്നു യുവാക്കളിലെ ചര്‍ച്ചാ വിഷയം. സീസണ്‍ മൂന്നിലാകട്ടെ സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയമാണ് ചര്‍ച്ച. ഫാന്‍സ് പേജുകളിലും മറ്റും ഇതിനെ കുറിച്ചുള്ള ചര്‍ച്ചകളും വാര്‍ത്തകളും വൈറലാണ്. പലതവണ സൂര്യ തന്റെ ഇഷ്ടം പറഞ്ഞെങ്കിലും അപ്പോഴെല്ലാം മണിക്കുട്ടന്‍ ഒഴിഞ്ഞ് മാറിയിരുന്നു. പുറത്ത് മാതാപിതാക്കളും ഇതിനെതിരെയുള്ള പ്രതികരണമാണ് അറിയിച്ചത്.

കഴിഞ്ഞ ഒരു എപ്പിസോഡില്‍ മണിക്കുട്ടന്‍ വീണ്ടും സൂര്യയോട് ഇതേക്കാര്യങ്ങള്‍ തന്നെ സംസാരിക്കുന്നതും കാണിച്ചിരുന്നു. 
മറ്റ് മത്സരാര്‍ഥികളുമായി പോലും മണിക്കുട്ടന്‍ ഇടപഴകുന്നത് സൂര്യയ്ക്ക് ഇഷ്ടമല്ല. ബിഗ് ബോസിനുള്ളില്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടി സൂര്യ കണ്ടെത്തിയ ഒരു തന്ത്രം മാത്രമാണ് മണിക്കുട്ടനോടുള്ള പ്രണയമെന്നാണ് പ്രേക്ഷകര്‍ക്ക് മനസ്സിലായിരിക്കുന്നത്.

വിഷു ആഘോഷത്തിന് മണിക്കുട്ടനെ ജോഡി ആയി കിട്ടാത്തതില്‍ അസൂയ തോന്നിയിരുന്നു. ഇക്കാര്യങ്ങളെല്ലാം തന്നെ മണിക്കുട്ടന്‍ പറയുമ്പോഴാണ് കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരും അറിയുന്നത്. മാത്രമല്ല, കഴിഞ്ഞ ദിവസം സന്ധ്യയും സായിയും കൂടെ സംസാരിച്ചതില്‍ നിന്നും ഇക്കാര്യങ്ങള്‍ എല്ലാം വ്യക്തവുമാണ്. 
മോര്‍ണിംഗ് ആക്ടിവിറ്റിയില്‍ സൂര്യ തന്റെ ഫ്രണ്ട് ആണെന്ന് മണിക്കുട്ടന്‍ പറഞ്ഞ ശേഷവും ലാലേട്ടന്‍ വന്ന എപ്പിസോഡില്‍ സൂര്യ ആ ടോപ്പിക്ക് എടുത്തിട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സന്ധ്യ പറയുന്നു.

അവള്‍ അത് വിട്ടിട്ടില്ല ഇടയ്ക്കിടെ പറയും എന്നായിരുന്നു സായിയുടെ മറുപടി. ആ വീട്ടില്‍ സായിയാണ് സൂര്യയെ നല്ല രീതിയില്‍ സ്നേഹത്തോടെ കാണുന്നത് എന്ന് സൂര്യയുടെ ഫാന്‍സ് പേജുകളില്‍ പലതവണ പറഞ്ഞിട്ടുണ്ട്. ആ സായി തന്നെ സൂര്യയുടെ വര്‍ത്തമാനം കേട്ടപ്പോള്‍ ഇറങ്ങി ഓടാന്‍ തോന്നിയെന്ന് പറയുന്നു.  പൊളി ഫിറോസിനോട് ഉള്ള വഴക്കിന് ശേഷം സായിയോട് സൂര്യ ചെന്ന് പറഞ്ഞിരിക്കുന്നു മണിക്കുട്ടന്‍ ദേഷ്യപ്പെടുന്നത് കാണാന്‍ എന്തു ഭംഗിയാണ് അല്ലേ എന്ന്.

നീ എല്ലാം നിര്‍ത്തിയെന്ന് പറഞ്ഞിട്ട് എന്തിനാ ഇങ്ങനെ പറയുന്നത് എന്ന് അപ്പോള്‍ സായി ചോദിക്കുകയും ചെയ്തിരുന്നു. എന്റെ പൊന്നു ചേച്ചി എനിക്ക് ഭ്രാന്തായി എന്നാണ് സന്ധ്യയോട് സായി പറഞ്ഞത്. അവിടെ സൂര്യയെ കുറച്ചെങ്കിലും സ്നേഹത്തോടെയും സൂര്യയ്ക്ക് വേണ്ടി സംസാരിക്കുകയും ചെയ്ത സായിക്ക് തന്നെ ഇത്ര അസ്വസ്ഥത ആണെങ്കില്‍ ബാക്കിയുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. 

കഴിഞ്ഞ ദിവസം ടാസ്‌ക്കിനിടെ മണിക്കുട്ടന്‍ പാട്ടിലൂടെ തന്റെ മനസിലുള്ളത് സൂര്യയോട് പറഞ്ഞിരുന്നു. ഇഷ്ടമല്ലെടാ ഇഷ്ടമല്ലെടാ എന്ന പാട്ടായിരുന്നു മണിക്കുട്ടന്‍ സൂര്യയ്ക്കായി പാടിയത്. നേരത്തെ തന്നെ തന്റെ മനസില്‍ സൂര്യയോട് സൗഹൃദത്തില്‍ കവിഞ്ഞ ഇഷ്ടമില്ലെന്ന് മണിക്കുട്ടന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം സൂര്യയുടെ പ്രണയത്തെ താന്‍ ബഹുമാനിക്കുന്നതായും മണിക്കുട്ടന്‍ പറഞ്ഞിരുന്നു. ഈ സംഭവത്തിന് പിന്നാലെ താനും സൂര്യയും തമ്മില്‍ നടന്ന സംഭാഷണത്തെ കുറിച്ച് മണിക്കുട്ടന്‍ ഡിംപലുമായി സംസാരിക്കുകയുണ്ടായി. 

സൂര്യ എന്റടുത്ത് വന്നു ചോദിച്ചു. മണിക്കുട്ടാ അവിടെ വച്ച് പാടിയില്ലേ അത് എനിക്ക് കുറച്ച് വിഷമമായി, ചിലര്‍ ചര്‍ച്ച ചെയ്തുവെന്ന് പറഞ്ഞുവെന്ന് മണിക്കുട്ടന്‍ ഡിംപലിനോട് പറഞ്ഞു. അതാണ് അവര്‍ക്ക് വേണ്ടത് എന്നായിരുന്നു ഡിംപലിന്റെ മറുപടി. നേരത്തെ ഡിംപലും സൂര്യയും തമ്മില്‍ വഴക്കുണ്ടായിരുന്നു. സൂര്യ ഓവര്‍ ആക്ടിംഗ് ആണെന്നും മണിക്കുട്ടനുമായുള്ള പ്രണയം ശ്രദ്ധ നേടാനുള്ളതാണെന്നും ഡിംപല്‍ ആരോപിച്ചിരുന്നു.

More in Malayalam

Trending

Recent

To Top