Malayalam
അപ്രതീക്ഷിത എവിക്ഷന്‍! ബിഗ് ബോസ് ഹൗസില്‍ നിന്നും ആ രണ്ട് പേര്‍ പുറത്തേയ്ക്ക്.. ഞെട്ടലോടെ ആരാധകര്‍
അപ്രതീക്ഷിത എവിക്ഷന്‍! ബിഗ് ബോസ് ഹൗസില്‍ നിന്നും ആ രണ്ട് പേര്‍ പുറത്തേയ്ക്ക്.. ഞെട്ടലോടെ ആരാധകര്‍
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കാണുന്ന ബിഗ്‌ബോസ് സീസണ്‍ മൂന്നില്‍ നിന്നും സജ്ന ഫിറോസ് ദമ്പതികള്‍ പുറത്തായതിനു ശേഷം ആരാകും ബിഗ് ബോസ് വീടിന് പുറത്തേയ്ക്ക് പോവുക എന്നിറയാനുള്ള ആകാംക്ഷയിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 പ്രേക്ഷകരും ആരാധകരും.
എന്നാല്‍ ഇപ്പോഴിതാ പുറത്ത് വന്ന പുതിയ പ്രൊമോ വീഡിയോ ആരാധകരുടെ ആകാംഷ വര്‍ധിപ്പിക്കുന്നതാണ്. ബിഗ് ബോസ് വീട്ടില്‍ നിന്നും അഡോണിയും സന്ധ്യയുമാണ് പുറത്തേയ്ക്ക് പോകുന്നത്.
എല്ലാവരേയും കെട്ടിപ്പിടിച്ച് യാത്ര പറയുകയാണ് അഡോണിയും സന്ധ്യയും. അങ്ങനെയങ്കില്‍ വോട്ടിംഗിലൂടെ പുറത്തേക്കു പോകുന്ന ആദ്യ പുരുഷ മത്സരാര്‍ത്ഥിയായി അഡോണി മാറുമോ എന്ന സംശയമാണ് ആരാധകര്‍ ഉന്നയിക്കുന്നത്.
പലരും അവിടെ സംസാരിക്കുന്നുണ്ട് ഞങ്ങള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു. ഫീമെയില്‍ ഇഗോ ആയിരിക്കാം കാരണമെന്ന് ഡിംപല്‍ എന്തോ ചോദ്യത്തിന് മറുപടി നല്‍കുന്നുണ്ട്.
ഇതൊരു ജെന്റര്‍ ഗെയിം ആയിട്ട് ഒരിക്കലും തോന്നിയിട്ടില്ലെന്ന് അഡോണി പറയുന്നുണ്ട്. ഇതുവരെ എത്ര പേര്‍ പുറത്ത് പോയിട്ടുണ്ടെന്ന് അറിയാമോ എന്ന് ലാലേട്ടന്‍ ചോദിക്കുന്നതും കരഞ്ഞു കൊണ്ട് സഹ മത്സരാര്‍ത്ഥികളെ കെട്ടിപ്പിടിക്കുന്ന സന്ധ്യയേയും അഡോണിയേയുമാണ് പിന്നീട് കാണുന്നത്.
റംസാന്‍ ആണ് നിലവിലെ ക്യാപ്റ്റന്‍. രണ്ടു പേരോടും പുറത്തേക്ക് വരാനാണ് ലാലേട്ടന്‍ പറഞ്ഞതെന്ന് റംസാന്‍ അറിയിക്കുന്നുണ്ട്. തുടര്‍ന്ന് ഞാനിവിടെ നിന്നും പോകുന്നത് അഭിമാനത്തോടെയാണെന്ന് പറയുന്ന അഡോണിയെ കാണാം.
എല്ലാവരും നന്നായിട്ട് ഗെയിം കളിക്കുക ബി സ്ട്രോംഗ് എന്ന ഉപദേശം നല്‍കുന്ന സന്ധ്യയേയും തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഫോട്ടോ എടുക്കുന്നതും സന്ധ്യയും അഡോണിയും വാതില്‍ തുറന്ന് പുറത്തേക്ക് പോകുന്നതായും വീഡിയോയില്‍ കാണാം.
എന്ത് തന്നെ ആയാലും വീഡിയോ ആരാധകര്‍ക്കിടയില്‍ ആകാംഷ സൃഷ്ടിച്ചിരിക്കുകയാണ്. കമന്റുകല്‍ലൂടെ അവര്‍ തങ്ങളുടെ പ്രതീക്ഷകളും വിലയിരുത്തലുകളും പങ്കുവെക്കുന്നുണ്ട്. സീക്രട്ട് റൂം ആയിരിക്കും ഇതുവരെ ഒരു പ്രെമോ യിലും ഔട്ട് ആകുന്നവരെ കാണിച്ചിട്ടില്ല.
ഒരാള്‍ സീക്രട്ട് റൂമിലേക്കാണ് പോകുന്നത്. ലാലേട്ടന്‍ ഇന്നലെ പറഞ്ഞ സര്‍പ്രൈസ് അതാണ്. രണ്ടു പേരും പോയാല്‍ അതിലും സന്തോഷം, എന്നൊക്കെയാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റകള്‍. സന്ധ്യ, അഡോണി, ഫിറോസ് സ്ജന, റിതു, സായ് വിഷ്ണു എന്നിവരാണ് നോമിനേഷനില്‍ ഉണ്ടായിരുന്നത്.
