ലാലേട്ടന്‍ ചിത്രത്തിലെ ആ സീന്‍ ചെയ്യുക അത്രത്തോളം പ്രയാസമായിരുന്നു, ശരിക്കും ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്താന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു, തുറന്ന് പറഞ്ഞ് ഐശ്വര്യ ഭാസ്‌കര്‍

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ ഭാസ്‌കര്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ ഐശ്വര്യ അഭിനയിച്ചു.
മോഹന്‍ലാല്‍ നായകനായി എത്തിയ ബട്ടര്‍ഫ്‌ളൈസ് എന്ന ചിത്രത്തില്‍ നായിക ഐശ്വര്യ ആയിരുന്നു. തനിക്ക് മറക്കാന്‍ പറ്റാത്ത മലയാളം സിനിമകളില്‍ ഒന്നാണ് ബട്ടര്‍ഫ്‌ളൈസ് എന്ന് തുറന്ന് പറയുകയാണ് താരം. ഒരു അഭിമുഖത്തിലായിരുന്നു ഐശ്വര്യയുടെ പ്രതികരണം.
‘മലയാളത്തില്‍ ചെയ്തതില്‍ എനിക്ക് മറക്കാന്‍ പറ്റാത്ത സിനിമയായിരുന്നു ‘ബട്ടര്‍ഫ്ലൈസ്’. അത്രത്തോളം നിലവാരമുള്ള ഹ്യൂമര്‍ ആയിരുന്നു ആ സിനിമയിലേത്. അഭിനയിക്കുന്ന സമയത്ത് ലാലേട്ടന്റെയും, ജഗദീഷേട്ടന്റെയും പ്രകടനം കണ്ട് എനിക്ക് ചിരി നിര്‍ത്താന്‍ പറ്റിയിട്ടില്ല.
അതില്‍ എന്നെ ക്ലോറോഫോം മണപ്പിച്ച് തട്ടിക്കൊണ്ടുപോകുന്ന ഒരു സീനുണ്ട്. ആ സീന്‍ ചെയ്യുമ്പോള്‍ ജഗദീഷേട്ടന്റെയും, ലാലേട്ടന്റെയും പ്രകടനം കണ്ടു എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ക്ലോറോഫോം മണത്ത് ബോധരഹിതയായി അഭിനയിക്കുന്ന എനിക്ക് ആ സീന്‍ ചെയ്യുക അത്രത്തോളം പ്രയാസമായിരുന്നു. അതുകൊണ്ട് സംവിധായകന്‍ രാജീവ് അഞ്ചല്‍ സാറിനോട് ഞാന്‍ പറഞ്ഞു, ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് എന്നെ ബോധം കെടുത്താന്‍’ എന്നും ഐശ്വര്യ പറയുന്നു.
തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം 1990ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ഒളിയമ്പുകളിലൂടെയാണ് രണ്ടാമതായി അഭിനയിച്ചത്. നടി മലയാള സിനിമയില്‍ എത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടു.