Malayalam
സൂര്യ കഥപറയാന്‍ എണീറ്റപ്പോള്‍ മണിക്കുട്ടന്റെ റിയാക്ഷന്‍ പൊളിച്ചു, സൂര്യ ഫൈനലില്‍ വരണം എന്നാണ് ഇപ്പോള്‍ എന്റെ ആഗ്രഹം; റിവ്യൂമായി അശ്വതി
സൂര്യ കഥപറയാന്‍ എണീറ്റപ്പോള്‍ മണിക്കുട്ടന്റെ റിയാക്ഷന്‍ പൊളിച്ചു, സൂര്യ ഫൈനലില്‍ വരണം എന്നാണ് ഇപ്പോള്‍ എന്റെ ആഗ്രഹം; റിവ്യൂമായി അശ്വതി
ബിഗ് ബോസ്സിലെ എല്ലാ എപ്പിസോഡുകളെക്കുറിച്ചും മിനിസ്ക്രീൻ താരം അശ്വതി പങ്ക് വെക്കാറുണ്ട്. ഇപ്പോൾ ഇതാ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ വിലയിരുത്തിയിരിക്കുകയാണ് താരം
അശ്വതിയുടെ വാക്കുകളിലേക്ക്
സുന്ദരിയേ..സുന്ദരിയേ…ആഹാ അടിപൊളി സോങ്, എപ്പിസോഡ് എങ്ങനുണ്ടാകുമോ ആവോ?. നീതിബോധത്തിനും അച്ചടക്കത്തിനും മണിക്കുട്ടന് കിട്ടിയ കോയിന്‍സിനുള്ള സമ്മാനം അച്ഛനും അമ്മയും ആയിട്ട് ഒരു വീഡിയോ കോള്‍. ലാലേട്ടന്‍ വന്നു…കോവിഡ് 19ന്റെ സേഫ്റ്റിയെ കുറിച്ച് സംസാരിച്ചു തുടക്കമിട്ടു.
ബിഗ്ബോസ് ഫൈനല്‍സ് പ്രെഡിക്ഷന്‍സിനെ കുറിച്ച് ചോദിച്ചു. ഋതുവിനോട് സ്‌ട്രൈറ്റ്. അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം ഋതുവിന്..ആരും സൂര്യയെം, സന്ധ്യയേം, രമ്യയെയും പറഞ്ഞില്ല. ആരും സ്ത്രീകളെ പറയുന്നില്ലല്ലോ എന്നു ചോദിച്ചപ്പോള്‍ പിന്നെ എണീറ്റവര്‍ പറഞ്ഞു തുടങ്ങി. സന്ധ്യ വളരെ കോണ്‍ഫിഡന്റ് ആയി പറഞ്ഞത് ഇഷ്ട്ടമായി. രമ്യ മാത്രമാണ് സൂര്യേ പറഞ്ഞത്. സൂര്യ ഫൈനലില്‍ വരണം എന്നാണ് ഇപ്പോള്‍ എന്റെ ഒരു ആഗ്രഹം.
അവസാനം ലാലേട്ടന്‍ ആ വല്യ പ്രെഡിക്ഷന്‍ നടത്തി. ‘നിങ്ങളാരും ഇല്ലെങ്കിലും ഞാനിവിടെ ആ സമ്മാനം തരാന്‍ ഉണ്ടാകും’ എന്നു. അവാര്‍ഡ് നൈറ്റിനെ കുറിച്ച് സംസാരിച്ചു. വളരെ നന്നായിരുന്നു എന്നറിയിച്ചു. ഓരോരുത്തര്‍ക്കും കിട്ടിയ അവാര്‍ഡുകളെ കുറിച്ച് സംസാരിച്ചു. ഞാന്‍ ഉറങ്ങിപ്പോയി എല്ലാരും സംസാരിച്ചു വന്നപ്പോളേക്കും.
പുരുഷന്മാര്‍ കൂടുതല്‍ ഉണ്ടെങ്കില്‍, അത് അടുപ്പമുള്ളവര്‍ കൂടി ആകുമ്പോള്‍ അവര്‍ക്കേ വോട്ട് കൊടുക്കുള്ളു എന്നുണ്ടോ? അല്ലാ ഋതുവിനു അങ്ങനൊണ്ട്‌ത്രെ..അതാണത്രേ അവാര്‍ഡിന് സ്ത്രീകള്‍ക്ക് വോട്ടില്ലാതെ പോയത്. ഡിമ്പല്‍ പറഞ്ഞ ഓവര്‍ആക്ടിങ്ങിനെ കുറിച്ച് ചോയിച്ചു. ഡിമ്പല്‍ ഓവര്‍ ആക്ടിങ് ചെയ്യുലെ എന്നു ലാലേട്ടന്‍ ചോദിച്ചത് ഇഷ്ട്ടായി. ശേഷം സൂര്യ എണീറ്റു തുടങ്ങിയില്ലേ അങ്ങോട്ട് ലാലേട്ടാ ഇതിനെ കുറിച്ച് അധികം സംസാരിക്കാനുണ്ട് എന്നു പറഞ്ഞിട്ട് മറ്റേ വസ്ത്രധാരണത്തിനെ കുറിച്ച്.
ലാലേട്ടന്‍ വളരെ കോമഡി ആയി അതിനെ കൈകാര്യം ചെയ്തു. ശേഷം ഇമേജിനറി സ്റ്റോറിയെ കുറിച്ച് ചോദിച്ചു നോബി ചേട്ടനോട് ലാലേട്ടനെ നേരിട്ട് കണ്ടത് എങ്ങനെ എന്നു ഇമേജിനറി സ്റ്റോറി പറയാന്‍ പറഞ്ഞു. പിന്നെ സായിയോട് ചോദിച്ചു കഥ പറയാന്‍, ഇന്ന് മനുഷ്യന് മനസിലാകുന്നപോലെ അടിപൊളി കഥയാണു സായി പറഞ്ഞത്. അങ്ങനെ ബാക്കി പലരേം കൊണ്ടു പറയിപ്പിച്ചു.
സൂര്യ കഥപറയാന്‍ എണീറ്റപ്പോള്‍ മണിക്കുട്ടന്റെ റിയാക്ഷന്‍ പൊളിച്ചു. ‘ആ കഥയിലും എന്നെ പിടിച്ചിടുമോ’ എന്നപോലെ. അടുത്തത് എല്ലാ ആഴ്ചത്തേയും പോലെ ഒരു ഗെയിം ആയിരുന്നു. ടീം തിരിച്ചു കൊണ്ടായിരുന്നു. അപ്പോളാണ് സൂര്യ ഇന്നലെ പറഞ്ഞത് എത്ര ശെരിയെന്നു ഇന്ന് ടീം തിരിച്ചപ്പോള്‍ മനസ്സിലായതു. ഏറ്റവും അവസാനം വേറാരും ഇല്ലാത്തത് കൊണ്ട് സൂര്യയെ വിളിച്ചു നോബിചേട്ടന്റെ ഗ്രൂപ്പ്. കഷ്ട്ടം തോന്നി. ചിത്രം നോക്കി ഓരോന്ന് പറഞ്ഞു കൊടുത്തു വരപ്പിക്കുന്ന ഗെയിം ആയിരുന്നു.
കണ്ടിരിക്കാം അത്രതന്നെ. ഇന്റലിജന്റ് ഗെയിം ആണെന്ന് ലാലേട്ടന്‍ പറഞ്ഞു. ആയിരുന്നോ?? കണ്ടവര്‍ പറയൂ. ഇന്ന് എവിക്ഷന്‍ ഇല്ലാന്ന് മനസ്സിലായി.. ഇന്നലത്തെ ആറുകണ്ടത്തിന്റേം മറുകണ്ടത്തിന്റേം ഗെയിമിനെ കുറിച്ച്, ഗ്ലാസ് കോട്ടിനുള്ളില്‍ ഒളിപ്പിച്ചു വെച്ചു കൊണ്ടുപോയതിനെ പറ്റി അങ്ങനെ കളിച്ചത് ശരിയായില്ല എന്നുപറഞ്ഞു. ഇന്നലത്തെ സന്ധ്യ സൂര്യ സംസാരം നല്ലതായിരുന്നു എന്നു സന്ധ്യയെ അഭിനന്ദിച്ചു. അത് വളരെ ശരി ആയിരുന്നു.
ദൈവമേ ഒരു ഗെയിംമും കൂടെ. ലക്ഷറി ബജറ്റിനു..ആക്ടിവിറ്റി ഏരിയയില്‍. ഗെയിം ആണെന്ന് പറഞ്ഞിട്ട് അവര്‍ക്കുള്ള ബജറ്റ് തുകക്കുള്ള മൊത്തം സാധനവും ലാലേട്ടന്‍ കൊടുത്തു. നാളെ ഒരു വലിയ തമാശ കാണിക്കും എന്നു പറഞ്ഞു സസ്‌പെന്‍സ് ഇട്ടു അങ്ങനെ രാജാവ് പോയി. റ്റാറ്റാ. അശ്വതി കുറിച്ചു.
