Malayalam
‘ഒരു ഡയലോഗിന് ഒരു ക്യാരക്ടര്‍ പോസ്റ്റര്‍’; അധിക്ഷേപ ട്രോളിനെതിരെ രംഗത്തെത്തി അമേയ മാത്യു
‘ഒരു ഡയലോഗിന് ഒരു ക്യാരക്ടര്‍ പോസ്റ്റര്‍’; അധിക്ഷേപ ട്രോളിനെതിരെ രംഗത്തെത്തി അമേയ മാത്യു
സിനിമകളിലൂടേയും വെബ് സീരീസുകളിലൂടേയുമെല്ലാം ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.
അമേയയുടെ ചിത്രങ്ങളോടൊപ്പം തന്നെ ഹിറ്റാണ് അവയ്ക്ക് അമേയ നല്കുന്ന ക്യാപ്ഷനുകളും. ചിത്രങ്ങള്‍ക്കായി ക്യാപ്ഷന്‍ കണ്ടെത്തുകയല്ല ക്യാപ്ഷനിടാന് വേണ്ടി ചിത്രങ്ങളെടുക്കുകയാണെന്ന് അമേയയെ കുറിച്ച് സോഷ്യല്‍ മീഡിയ പറയാറുണ്ട്.
ആട് ടുവായിരുന്നു ആദ്യ സിനിമ. ഒരു പഴയ ബോംബ് കഥയിലും അഭിനയിച്ചിട്ടുണ്ട്. ഈ അടുത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ദ പ്രീസ്റ്റിലും അമേയ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ തന്നെ പരിഹസിക്കുന്നൊരു ട്രോളിനെതിരെ പ്രതികരിച്ചിരിക്കുകയാണ് അമേയ.
ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു പോസ്റ്റിനെതിരെയായിരുന്നു അമേയ രംഗത്ത് എത്തിയത്. ദ പ്രീസ്റ്റിലെ അമേയയുടെ വേഷത്തെയായിരുന്നു ട്രോളില്‍ പരിഹസിച്ചിരുന്നത്.
സര് എന്താണ് എന്റെ റോള്‍ എന്ന് അമേയ ചോദിക്കുമ്പോള്‍ ഒരു ഡയലോഗിന് ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ എന്ന് സംവിധായകന് മറുപടി നല്‍കുന്നതാണ് ട്രോള്‍. ക്യാരക്ടര്‍ പോസ്റ്ററും പങ്കുവച്ചിരുന്നു.
ഇതിനെതിരെയാണ് അമേയ രംഗത്ത് എത്തിയത്. അംഗീകാരത്തിന് നന്ദി. പ്രീസ്റ്റിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. എനിക്ക് ലഭിച്ച റോള്‍ ചെറുതായാലും വലുതായാലും.
കമന്റ്സില്‍ ചില സൈബര്‍ ബുള്ളിമാര് എന്നെ പിന്തുടരുന്നതായി മനസിലായിട്ടുണ്ട്. എസ്എംഎംഡിയുടെ അഡ്മിന് ഇതുപോലുള്ള സൈബര്‍ ബുള്ളിയിംഗും മിസോജിനിസ്റ്റിക് കമന്റ്സും പ്രോത്സാഹിപ്പിക്കുന്നുവെന്നത് അത്ഭുതമാണെന്നായിരുന്നു അമേയയുടെ പ്രതികരണം.
