News
നടന് വിവേകിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു, മെഡിക്കല്‍ ബുള്ളറ്റിന് പുറത്ത് വിട്ട് ആശുപത്രി
നടന് വിവേകിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു, മെഡിക്കല്‍ ബുള്ളറ്റിന് പുറത്ത് വിട്ട് ആശുപത്രി
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് സിനിമാ താരം വിവേകിന്റെ നില ഗുരുതരമായി തുടരുന്നു. ഇന്ന് രാവിലെയാണ് വിവേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ സംബന്ധിച്ച് വടപളനിയിലെ എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവിട്ടു.
കൊറോണറി ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും ചെയ്തെന്നും ഇസിഎംഒ യില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരാവസ്ഥയില്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്.
‘അക്യൂട്ട് കൊറോണറി സിന്‍ഡ്രോ’മിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചിരിക്കുന്നത്. ഇതിനു കാരണം കൊവിഡ് വാക്സിനേഷന് ആവണമെന്നില്ലെന്നും ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ശരീരത്തിന്റെ പുറത്തുനിന്ന് യന്ത്രസഹായത്തോടെ നിര്‍വ്വഹിക്കുന്ന സംവിധാനമാണ് എക്സ്ട്രാ കോര്‍പ്പറല്‍ മെംബ്രേന്‍ ഓക്സിജനേഷന് എന്ന ഇസിഎംഒ. രോഗിയുടെ ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം അനുവദിക്കാന്‍ വേണ്ടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
