News
ഉറങ്ങാന്‍ പോകുമ്പോള്‍ കരീന കിടക്കയിലേക്ക് കരുതുന്ന മൂന്ന് കാര്യങ്ങള്‍ ഇതൊക്കെയാണ്!
ഉറങ്ങാന്‍ പോകുമ്പോള്‍ കരീന കിടക്കയിലേക്ക് കരുതുന്ന മൂന്ന് കാര്യങ്ങള്‍ ഇതൊക്കെയാണ്!
ബോളിവുഡിലെ താര സുന്ദരി കരീന കപൂറിന് ഇന്നും ആരാധകര്‍ ഏറെയാണ്. ഫിറ്റനസിന് പ്രധാന്യം കൊടുക്കുന്നത് പോലെ തന്നെ ഭക്ഷണത്തിലും ഏറെ പ്രധാന്യം നല്കുന്ന നടിയാണ് കരീന.
ചിട്ടയോടെയുള്ള ഭക്ഷണശീലവും വ്യായാമവുമാണ് പിന്തുരടരുന്നതെന്ന് കരീന പറഞ്ഞിരുന്നു.
അടുത്തിടെ പരിപാടിയില്‍ അതിഥിയായി എത്തിയ കരീന പാചകത്തെ കുറിച്ചും ഇഷ്ടഭക്ഷണത്തെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ്.
സ്വന്തമായി ഒരു പിസയാണ് കരീന പരിപാടിയില്‍ തയ്യാറാക്കിയത്. പാചകത്തിനിടയില്‍ വീട്ടിലെ അടുക്കള പരീക്ഷണങ്ങളെക്കുറിച്ചും നടി പങ്കുവച്ചു.
ലോക്ക്ഡൗണ്‍ കാലത്ത് ഭര്‍ത്താവ് സെയ്ഫ് ധാരാളം പാചക പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഞാന്‍ അല്പം പോലും പരീക്ഷണം നടത്തിയിട്ടില്ല.
ബനാന ബ്രെഡ് ഉണ്ടാക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഉണ്ടാക്കിയില്ല, പക്ഷെ സെയ്ഫ് ഒരുപാട് വിഭവങ്ങള്‍ പരീക്ഷിച്ചു… എന്നും കരീന പറഞ്ഞു.
മാത്രമല്ല, ഉറങ്ങാനായി പോകുമ്പോള്‍ കിടക്കയിലേക്ക് കരുതുന്ന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്നും കരീന പരിപാടിയല്‍ വെളിപ്പെടുത്തി. ഒരു വൈന്‍ ബോട്ടില്‍, പൈജാമ, സെയ്ഫ് അലി ഖാന്, എന്നാണ് കരീന നല്കിയ മറുപടി.
