Malayalam
വിഷു ദിനത്തില്‍ സെറ്റ് സാരിയില്‍ അതിമനോഹരിയായി നയന്‍താര, വൈറലായി ചിത്രങ്ങള്‍
വിഷു ദിനത്തില്‍ സെറ്റ് സാരിയില്‍ അതിമനോഹരിയായി നയന്‍താര, വൈറലായി ചിത്രങ്ങള്‍
വിഷു ദിനത്തില്‍ സെറ്റ് സാരിയല്‍ അതി മനോഹരിയായി എത്തിയ നയന്‍താരയുട ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലായിരിക്കുന്നത്. മുല്ലപ്പൂ ചൂടി സെറ്റ് സാരിയുടുത്തുളള ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.
കൊച്ചിയിലെ തന്റെ ഫ്‌ളാറ്റിലായിരുന്നു നയന്‍താരയുടെ വിഷു ആഘോഷം. പതിവില്‍ നിന്നും വിപരീതമായി ഇത്തവണ തനിച്ചുളള ചിത്രങ്ങളാണ് നയന്‍താര പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ വിഘ്നേഷും നയന്‍സിനൊപ്പം കൊച്ചിയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. സിനിമാ ലോകം ഏറെ നാളായി കാത്തിരിക്കുകയാണ് വിഘ്നേഷും നയന്‍താരയും തമ്മിലുളള വിവാഹത്തിനായി.
‘ഏതാണ്ട് 22 തവണ ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ വന്നിട്ടുണ്ട്. മൂന്ന് മാസം കൂടുമ്‌ബോള്‍ ഈ വാര്‍ത്ത വന്നു കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണം എന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണം എന്ന് പദ്ധതിയുണ്ട്. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്.
മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാം. ഇപ്പോള്‍ എല്ലാം ഭംഗിയായി പോകുന്നു. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്‌ബോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം,’ ബിഹൈന്‍ വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിഘ്നേഷ് ശിവന്‍ പറഞ്ഞു.