News
കണ്ണി നെ ഈറനണിയിക്കുന്ന കുറിപ്പും ചിത്രവുമായി സാന്ദ്ര ആമി; വൈറലായി പോസ്റ്റ്
കണ്ണി നെ ഈറനണിയിക്കുന്ന കുറിപ്പും ചിത്രവുമായി സാന്ദ്ര ആമി; വൈറലായി പോസ്റ്റ്
ടെലിവിഷന്‍ പരമ്പരകളിലൂടെ അഭിനയരംഗത്തേയ്ക്ക് എത്തുന്ന താരമാണ് സാന്ദ്ര ആമി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു കുറിപ്പും ചിത്രവുമാണ് ശ്രദ്ധ നേടുന്നത്.
അകാലത്തില്‍ വിട്ടകന്ന സഹോദരന്റെയും പ്രണയിനിയുടെയും ചിത്രം തന്റെ കുടുംബചിത്രത്തോടൊപ്പം വരച്ച് ചേര്‍ത്ത കലാകാരന് നന്ദി പറഞ്ഞു കൊണ്ടാണ് സാന്ദ്രയുടെ കുറിപ്പ്.
രബീഷ് പറമ്മേല്‍ എന്ന കലാകാരന് സ്വര്‍ഗത്തില്‍ നിന്നും വന്ന മാലാഖയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ എന്റെ വലിയൊരു സ്വപ്നം അദ്ദേഹം സാധ്യമാക്കി തന്നു. ഈ ചിത്രം എനിക്കൊരു നിധിയാണ്. ഈ ജീവിതത്തില്‍ ഞാനേറ്റവുമധികം സ്നേഹിക്കുന്ന ആളുകളാണ് ഈ ചിത്രത്തിലുള്ളത്.
2006 ലാണ് എനിക്കെന്റെ സഹോദരനെ ഒരു അപകടത്തില്‍ (അപകടമെന്നാണ് പ്രത്യക്ഷത്തിലെങ്കിലും അത് അങ്ങനെയല്ല) നഷ്ടമാകുന്നത്. ഞാനീ ജീവിതത്തില്‍ ഏറ്റവുമധികം ആശ്രയിച്ചിരുന്ന ഏക വ്യക്തി അദ്ദേഹമായിരുന്നു. ഒരു രാത്രി കൊണ്ട് എനിക്കെല്ലാം നഷ്ടമായി. ഇന്നും അദ്ദേഹത്തെ എനിക്ക് നഷ്ടമായെന്ന് വിശ്വസിക്കാനാകുന്നില്ല.
എനിക്കത് വിശ്വസിക്കാനും താത്പര്യമില്ല. അതിന്റെ പിറ്റേ ദിവസം തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രണയിനിയും ആത്മഹത്യ ചെയ്തു. കാരണം അവര്‍ക്ക് അവരുടെ പ്രണയത്തെയാണ് നഷ്ടമായത്.
എന്റെ ചേട്ടന്റെ നക്ഷത്രമാണ് എന്റെ കുഞ്ഞുങ്ങള്‍ക്ക് ( അദ്ദേഹം ഇന്നും എന്നോടൊപ്പം ഉണ്ടെന്നതിന്റെ തെളിവുകളില്‍ ഒന്നാണത്). അവര്‍ വീണ്ടും ഞങ്ങള്‍ക്ക് വേണ്ടി ജനിച്ചുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
എന്റെ മകള്‍ രുദ്രയെ ഞാന്‍ പാത്തുവെന്നാണ് വിളിക്കുന്നത്. കാരണം എന്റെ ജ്യേഷ്ഠത്തിയമ്മ അഹാ ഫാത്തിമയെ എന്റെ ചേട്ടന് അങ്ങനെയാണ് വിളിച്ചിരുന്നത്. ഞങ്ങളുടെ സന്തോഷത്തില്‍ എന്നും അവരുണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. എന്റെ സ്വപ്നം രബീഷ് ഇപ്പോള്‍ നടത്തി തന്നു. ഈ ചിത്രം കാണുമ്ബോഴെല്ലാം ഞാന്‍ സന്തോഷത്താല്‍ മതിമറക്കുന്നു….”എന്നും സാന്ദ്ര കുറിച്ചു.
