News
മാധവന് കോവിഡ് നെഗറ്റീവ് ആയി, പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് താരം
മാധവന് കോവിഡ് നെഗറ്റീവ് ആയി, പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് താരം
കുറച്ച് നാളുകള്‍ക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ച നടന്‍ ആര്‍. മാധവന് കോവിഡ് നെഗറ്റീവ് ആയി. തന്റെയും കുടുംബത്തിന്റെയും കോവിഡ് പരിശോധന ഫലം നെഗറ്റീവായെന്ന് താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ മാസം 25നായിരുന്നു താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
മാധവന്റെ കുടുംബാംഗങ്ങള്‍ക്കും രോഗബാധ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ക്വാറന്റൈനില്‍ പ്രവേശിക്കുകയും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് മുന്‍കരുതലുകള്‍ സ്വീകരിക്കാനും മാധവന്‍ നിര്‍ദേശിച്ചിരുന്നു.
‘ആശങ്കയ്ക്കും പ്രാര്‍ത്ഥനയ്ക്കും എല്ലാവര്‍ക്കും നന്ദി. അമ്മയുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവായി. രോഗം ഭേദമായെങ്കിലും വീട്ടില്‍ എല്ലാവരും അതീവ ശ്രദ്ധയും മുന്‍കരുതലും പാലിക്കുന്നു. ദൈവകൃപയില്‍ എല്ലാവരും സുഖമായിരിക്കുന്നു,’ എന്ന് മാധവന്‍ ട്വീറ്റ് ചെയ്തു.
ബോളിവുഡ് നടന്‍ ആമിര്‍ ഖാന് കൊവിഡ് ബാധിച്ചതിന്റെ പിറ്റേ ദിവസമായിരുന്നു മാധവനും കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ത്രീ ഇഡിയറ്റ്സില്‍ ആമിര്‍ ഖാനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു നടന്‍ കോവിഡ് പോസിറ്റീവായെന്ന വാര്‍ത്ത ആരാധകരെ അറിയിച്ചത്.