Malayalam
മമ്മൂക്ക അങ്ങനെ പറഞ്ഞപ്പോള്‍ ആവേശവും ആകാംക്ഷയും ആയിരുന്നു; തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍
മമ്മൂക്ക അങ്ങനെ പറഞ്ഞപ്പോള്‍ ആവേശവും ആകാംക്ഷയും ആയിരുന്നു; തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടി പകര്‍ത്തിയ നടി മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആ ചിത്രങ്ങള്‍ക്ക് പിന്നിലെ കഥ വ്യക്തമാക്കി എത്തിയിരിക്കുകയാണ് മഞ്ജു.
”ഞാന്‍ മമ്മൂക്കയ്ക്ക് ഒപ്പം ആദ്യമായി അഭിനയിച്ച പ്രീസ്റ്റ് സിനിമയുടെ ഷൂട്ടിംഗ് സമയത്ത് അവിടെ ലൈറ്റപ്പ് ചെയ്ത് വെച്ചിരുന്നു. ഒരു ചുമരില്‍ ലൈറ്റ് വീണുകിടക്കുന്നത് കണ്ടപ്പോള്‍ മമ്മൂക്ക എന്നോട് വന്ന് പോസ് ചെയ്യാന്‍ പറഞ്ഞതാണ്.
മുമ്പ് മമ്മൂക്ക ഫോട്ടോ എടുക്കുന്ന വാര്‍ത്തയൊക്കെ കണ്ടിട്ടേയുള്ളൂ. ഇത് കേട്ടപ്പോള്‍ ദൈവമേ മമ്മൂക്ക എന്റെ ഫോട്ടോ എടുക്കുന്നുവല്ലോ എന്നൊരു ആവേശവും ആകാംക്ഷയുമൊക്കെ തോന്നി.
ഞാനും മമ്മൂക്കയുടെ ക്യാമറയ്ക്ക് മോഡലായല്ലോ എന്ന് സന്തോഷിച്ചു. എങ്ങനെ പോസ് ചെയ്യണം, എവിടെ നോക്കിയാലാണ് ആ വെളിച്ചത്തിന്റെ ഭംഗി കണ്ണില്‍ വരുന്നത് എന്നൊക്കെ മമ്മൂക്ക പറഞ്ഞുതന്നു.
ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മാത്രം അറിയുന്ന മര്‍മമാണല്ലോ അത്. എന്തായാലും നല്ല ഭംഗിയുള്ള ഫോട്ടോകളായിരുന്നു” എന്നാണ് മഞ്ജു പറഞ്ഞത്.
