വളരെ കുറച്ച് സമയം കൊണ്ട് മലയാളത്തിലെ മുന്‍ നിര നായകന്മാരിലേയ്ക്ക് ഉയര്‍ന്നു വന്ന താരമാണ് ജുല്ഖര് സല്മാന്. ദി വേ ഫെയറര്‍ എന്ന സംരംഭത്തോട് കൂടി ദുല്‍ഖര്‍ സല്മാന് നിര്‍മ്മാണ വിതരണ രംഗങ്ങളിലേക്ക് കൂടി ചുവട് വെച്ചിരിക്കുകയാണ് എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ദി വേ ഫെയറര്‍ എന്നാല്‍ സഞ്ചാരി എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.
നിരവധി സിനിമകളില്‍ യാത്രകള്‍ ചെയ്യുന്ന കഥാപാത്രമായി ദുല്‍ഖര്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ ഈ പേരിന്റെ കൗതുകം കൂടുതലാണ്. ഇപ്പോഴിതാ തന്റെ പുതിയ സംരംഭത്തിന്റെ ലക്ഷ്യം പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍. ഒരു അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇതേ കുറിച്ച് പറഞ്ഞത്.
വേഫെയറര്‍ ഫിലിംസ് തുടങ്ങിയപ്പോള്‍ മുതലുള്ള എന്റെ ആഗ്രഹം ഞാനോ വാപ്പച്ചിയോ ഇല്ലാത്ത സിനിമകള്‍ ചെയ്യണമെന്നും പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കണമെന്നും നല്ല സിനിമകളുടെയും ചെറിയ സിനിമകളുടെയും ഭാഗമാകണമെന്നുമായിരുന്നു. അത്രയും ടാലന്റുള്ള ഫിലിം മേക്കേഴ്സും ആക്ടേഴ്സുമുണ്ട്. എന്തെങ്കിലും രീതിയില്‍ പ്രമോട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ട് എന്നും ദുല്‍ഖര്‍ പറഞ്ഞു.
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...