Connect with us

ഇനി മോളിവുഡ് കൈലു അണ്ണന്‍ ഭരിക്കും, ലാലേട്ടനും മമ്മുക്കയും ഫീല്‍ഡ് ഔട്ട്; നടന്‍ കൈലാഷിന്റെ ലുക്ക് പോസ്റ്ററിന് ട്രോളുകളും ഡീഗ്രേഡിംഗും

Malayalam

ഇനി മോളിവുഡ് കൈലു അണ്ണന്‍ ഭരിക്കും, ലാലേട്ടനും മമ്മുക്കയും ഫീല്‍ഡ് ഔട്ട്; നടന്‍ കൈലാഷിന്റെ ലുക്ക് പോസ്റ്ററിന് ട്രോളുകളും ഡീഗ്രേഡിംഗും

ഇനി മോളിവുഡ് കൈലു അണ്ണന്‍ ഭരിക്കും, ലാലേട്ടനും മമ്മുക്കയും ഫീല്‍ഡ് ഔട്ട്; നടന്‍ കൈലാഷിന്റെ ലുക്ക് പോസ്റ്ററിന് ട്രോളുകളും ഡീഗ്രേഡിംഗും

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ അപ്പാനി ശരത്ത് നായകനാകുന്ന ‘മിഷന്‍ സി’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി നടന്‍ കൈലാഷും.

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്യാപ്റ്റന്‍ അഭിനവ് എന്ന കഥാപാത്രത്തെയാണ് കൈലാഷ് അവതരിപ്പിക്കുക. കൈലാഷിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും അപ്പാനി ശരത്ത് പങ്കുവെച്ചിരുന്നു.

എന്നാല്‍ അതിനെ പരിഹസിച്ചുള്ള കമന്റുകളും ഡീഗ്രേഡിംഗുമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത്. അപ്പാനി ശരത്ത് ഫെയ്സ്ബുക്കില്‍ പങ്കുവച്ച ലുക്ക് പോസ്റ്ററിന് താഴെയാണ് താരത്തെ പരിഹസിക്കുന്ന കമന്റ്സ് എത്തുന്നത്.

ഇനി മോളിവുഡ് കൈലു അണ്ണന്‍ ഭരിക്കും, അണ്ണന്റെ ഇടിവെട്ട് മാസ്സ് പടം ഇറങ്ങുന്നത്തോട് കൂടി ഒന്ന് ഉറപ്പിക്കാം ലാലേട്ടനും മമ്മുക്കയും ഫീല്‍ഡ് ഔട്ട് ആവും.., കൈലു അണ്ണന്‍ വരവറിയിച്ച സ്ഥിതിക്ക് ബാക്കിയുള്ളവര്‍ അങ്ങോട്ട് മാറിനിന്നോ, സന്തോഷ് പണ്ഡിറ്റിനും മോഹന്‍ലാലിനും പുതിയ വെല്ലുവിളി എന്നിങ്ങനെയാണ് ചില കമന്റുകള്‍.

റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ ആയാണ് മിഷന്‍ സി ഒരുങ്ങുന്നത്. എം സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മീനാക്ഷി ദിനേശ് ആണ് നായിക. ജോഷിയുടെ ‘പൊറിഞ്ചു മറിയം ജോസി’ല്‍ മറിയത്തിന്റെ കൗമാരകാലം അവതരിപ്പിച്ച മീനാക്ഷി ആദ്യമായി നായികയാകുന്ന ചിത്രം കൂടിയാണിത്.

മേജര്‍ രവി, ജയകൃഷ്ണന്‍, ഋഷി തുടങ്ങിയവരും മറ്റു വേഷങ്ങളില്‍ എത്തുന്നു. സുശാന്ത് ശ്രീനിയാണ് ഛായാഗ്രഹണം. സുനില്‍ ജി ചെറുകടവിന്റെ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റിംഗ് റിയാസ് കെ ബദര്‍.

More in Malayalam

Trending

Recent

To Top