‘സിപിഐയും സിപിഎമ്മും തമ്മില്‍ രണ്ട് അക്ഷരങ്ങളുടെ വ്യത്യാസം മാത്രമേ ഉള്ളൂ എന്നാണ് എന്റെ അറിവ്’ എന്ന് മഞ്ജു പിള്ള
തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ സ്വന്തം മോഹനവല്ലിയായ താരമാണ് മഞ്ജു പിള്ള. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറിയ മഞ്ജു രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുമോ എന്ന ചോദ്യത്തിന് നല്‍കിയ രസകരമായ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കു്‌റിച്ച് പറഞ്ഞത്.
‘സിപിഐയും സിപിഎമ്മും തമ്മില്‍ രണ്ട് അക്ഷരങ്ങളുടെ വ്യത്യാസം മാത്രമേ ഉള്ളൂ എന്നാണ് എന്റെ അറിവ്. സംയുക്തയും ലോകായുക്തയും ബന്ധുക്കളാണ് എന്നും’അറിയാം.’ എന്നോട് രാഷ്ട്രീയം സംസാരിച്ചാല്‍ നിങ്ങള്‍ തോറ്റു പോകുകയുള്ളൂ’ എന്നും മഞ്ജു പറയുന്നു. മുമ്പ് തന്റെ വീട്ടിലെ കുറച്ച് പുതിയ അതിഥികളെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും മഞ്ജു എത്തിയിരുന്നു. ഷൂട്ടിംഗ് തിരക്കുകളില്ലാതിരുന്ന കോവിഡ് കാലത്ത് കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് നടി മഞ്ജു പിള്ളയും കുടുംബവും. ആട്, കോഴി, പോത്ത് തുടങ്ങിയവയൊക്കെ വളര്‍ത്തുന്നതിനായി വീടിനോട് ചേര്‍ന്ന് ഫാം ആരംഭിച്ച ചിത്രങ്ങള്‍ മഞ്ജു തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
