Connect with us

നീയെന്റെ മോളെ വിഷമിപ്പിച്ചു..പൊറുക്കില്ല ഞാന്‍.., നിന്റെ വായില്‍ പടക്കം വെച്ച് ഞാന്‍ പൊട്ടിക്കും; വൈറലായി അനീഷ് ഉപാസനയുടെ കുറിപ്പ്

Malayalam

മകളുടെ പിറന്നാള്‍ ദിവസം ആശംസ അറിയിക്കാനും കാണാനും കഴിയാത്തതിന്റെ നിരാശയും വിഷമവും പങ്കുവച്ച് സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന.

കഴിഞ്ഞ ദിവസമായിരുന്നു അനീഷിന്റെയും നടി അഞ്ജലി നായരുടെയും മകള്‍ ആവണിയുടെ പിറന്നാള്‍. എന്നാല്‍ കൊറോണ കാരണം അനീഷിന് മകളുടെ അടുത്തേയ്ക്ക് എത്താന്‍ സാധിച്ചിരുന്നില്ല. അദ്ദേഹം സോഷ്യല്‍  മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

അനീഷ് ഉപാസനയുടെ കുറിപ്പ്:

എടാ..കോറോണേ..ഇന്നെന്റെ മോളുടെ ബര്‍ത്തഡേ ആണ് നീ ഒറ്റ ആള് കാരണമാണ് എനിക്കിന്നവളെ കാണാന്‍ പറ്റാത്തത്… അവന്റെയൊരു റിസള്‍ട്ട്… ഇന്നലെ രാത്രി 12 മണിക്ക് അവളെ ഒന്ന് വിളിച്ചു വിഷ് ചെയ്യാന്‍ പോലും സമ്മതിക്കാതെ നീയെന്നെ ക്ഷീണം കുത്തിവെച്ചു ഉറക്കി കളഞ്ഞില്ലടാ മരഭൂതമേ…

ഇവിടുന്ന് ഞാന്‍ ഇറങ്ങുന്ന ദിവസം നിന്റെ വായില്‍ പടക്കം വെച്ച് ഞാന്‍ പൊട്ടിക്കും..നോക്കിക്കോ… നീയെന്റെ മോളെ വിഷമിപ്പിച്ചു..പൊറുക്കില്ല ഞാന്‍.. അച്ഛന്റെ പൊന്നിന് പിറന്നാള്‍ ആശംസകള്‍… അച്ഛന്‍ ഓടി വരാ ട്ടോ പൊന്നേ…

മാറ്റിനി, സെക്കന്‍ഡ്സ്, പോപ്കോണ്‍ എന്നിവയാണ് അനീഷ് സംവിധാനം ചെയ്ത സിനിമകള്‍. അതേസമയം, നടി അഞ്ജലി നായര്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്ന ദൃശ്യം 2 എന്ന ചിത്രം സൂപ്പര്‍ ഹിറ്റ് ആയതിനു ശേഷം അനീഷുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top