Connect with us

‘സ്വന്തം ഭാര്യയെ തട്ടമീടീക്കാത്ത താനൊരു ഇസ്ലാമാണോ’..ഫഹദ് ഫാസിലിനെതിരെ സോഷ്യല്‍ മീഡിയ

Malayalam

‘സ്വന്തം ഭാര്യയെ തട്ടമീടീക്കാത്ത താനൊരു ഇസ്ലാമാണോ’..ഫഹദ് ഫാസിലിനെതിരെ സോഷ്യല്‍ മീഡിയ

‘സ്വന്തം ഭാര്യയെ തട്ടമീടീക്കാത്ത താനൊരു ഇസ്ലാമാണോ’..ഫഹദ് ഫാസിലിനെതിരെ സോഷ്യല്‍ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവര്‍ക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നസ്രിയ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

എല്ലാ വിശേഷവും താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ബാംഗ്ലൂര്‍ ഡേയ്സിന്റെ വന്‍വിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. സിനിമാലോകവും ആരാധകരും ഒരുപോലെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്.

വിവാഹത്തിന് ശേഷം അപൂര്‍വമായേ സിനിമകളില്‍ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇടയ്ക്കിടെ ജീവിതത്തിലെ വിശേഷങ്ങള്‍ നസ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഫഹദിന്റെയും നസ്രിയയുടെയും ഫോട്ടോ കുത്തിപ്പൊക്കി കമന്റുമായെത്തിയിരിക്കുകയാണ് ചിലര്‍. സ്വന്തം ഭാര്യയെ തട്ടമിടീക്കാത്ത താനൊരു ഇസ്ലാമാണോ എന്നാണ് കമന്റില്‍ പറയുന്നത്. ഇതിനു താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. എന്നാല്‍ താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.

ചെറുപ്പം മുതല്‍ വീട്ടില്‍ കണ്ടിട്ടുള്ള അമ്മയെപ്പോലെയാണ് ഭാര്യ. എന്നെ നന്നായി നോക്കും, കെയര്‍ ചെയ്യും. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാറുമുണ്ട്. പഴയത് പോലെ ദേഷ്യപ്പെടാറില്ല, വഴക്കുണ്ടാക്കാറില്ല, കുറച്ചൂടെ പീസ്ഫുളാണ്.

ഭക്ഷണം ഉണ്ടാക്കിത്തരുന്നത് കൊണ്ടല്ല അവള്‍ നല്ല ഭാര്യയാണ് എന്ന് പറയുന്നത്. എനിക്ക് വേറെവിടെയും കിട്ടാത്ത കംഫര്‍ട്ട് നസ്രിയയ്ക്കൊപ്പം ഇരിക്കുമ്പോള്‍ കിട്ടാറുണ്ട്. അത് തന്നെയാണ് എന്നെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യം.

കുറേക്കൂടി സെക്യുയേര്‍ഡായി തോന്നാറുണ്ട്. ഞാന്‍ നല്ലൊരു ഫ്രണ്ടാണ്, ഭര്‍ത്താവാണോയെന്ന് എനിക്കറിയില്ല. ഡൊമിനേറ്റിങ് ക്യാരക്ടറൊന്നുമല്ല എന്റേത്. കാര്യങ്ങള്‍ കേള്‍ക്കാനും തുറന്ന് സംസാരിക്കാനുമൊക്കെ തയ്യാറാവാറുണ്ട്. അങ്ങനെയൊക്കെ ചെയ്യാന്‍ ഒരുപാട് ഇഷ്ടമാണെന്നുമായിരുന്നു ഫഹദ് പറഞ്ഞത്.

ഫഹദിന്റെ ജീവിതത്തിലേക്ക് വന്നതോടെയാണ് താന്‍ നായപ്പേടി മാറ്റിയതെന്നായിരുന്നു ഇടയ്ക്ക് നസ്രിയ പറഞ്ഞത്. ഫഹദ് തന്ന സമ്മാനങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഓറിയോയെന്നും ഫഹദ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്.വിവാഹശേഷം അഭിനയത്തില്‍ നിന്ന് കുറച്ചുനാള്‍ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് ഈയടുത്ത് അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു.

ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍മ്മിച്ച കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടുകയുമുണ്ടായി.

മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹന്‍ലാലിനൊപ്പം ഒരു നാള്‍ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.നേരം എന്ന സിനിമയിലൂടെ തമിഴില്‍ ആദ്യമായി നായികയായ താരം നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയരായിരുന്നു.

നിവിന്‍ പോളി നായികയായ ഓം ശാന്തി ഓശാനയിലൂടെയും ഫഹദ് ദുല്‍ഖര്‍ നിവിന്‍ ഒരുമിച്ച ബാംഗ്ലൂര്‍ ഡെയ്‌സിലൂടേയുമാണ് താരം മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരയായത്.

More in Malayalam

Trending