Malayalam
ഞാന്‍ ഞാനായി ഇരിക്കാന്‍ ആണ് തീരമാനിച്ചത്, എനിക്ക് പ്രത്യേകിച്ച് ഒന്നും മറ്റുള്ളവരോട് തെളിയിക്കാന്‍ ഇല്ലല്ലോ; മനസ്സു തുറന്ന് വീണ നായര്‍
ഞാന്‍ ഞാനായി ഇരിക്കാന്‍ ആണ് തീരമാനിച്ചത്, എനിക്ക് പ്രത്യേകിച്ച് ഒന്നും മറ്റുള്ളവരോട് തെളിയിക്കാന്‍ ഇല്ലല്ലോ; മനസ്സു തുറന്ന് വീണ നായര്‍
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് വീണ നായര്‍. ബിഗ് ബോസ് രണ്ടാം സീസണിലും താരം എത്തിയിരുന്നു. ഇതില്‍ വന്നതിനു ശേഷമാണ് താരം കൂടുതല്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതമായത്.
നടി എന്നതിലുപരി മികച്ച ഒരു നര്‍ത്തകിയും ഗായികയുമാണ് വീണ. ഇപ്പോഴിതാ തന്റെ ശരീര പ്രകൃതം കാരണം നേരിടേണ്ടി വന്നിട്ടുള്ള ബോഡി ഷെയിമിങ്ങിനെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് വീണ.
മിക്കപ്പോഴും എല്ലാവര്ക്കും എന്നെ കാണുമ്പോള്‍ പറയാനുണ്ടായിരുന്നത് ഭയങ്കരം വണ്ണം ആണല്ലോ എന്നായിരുന്നു. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ഭയങ്കര വിഷമം ആയിരുന്നു. പക്ഷേ അത് പുറത്തു കാണിക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
ഇത് അവര്‍ പറയുമ്പോള്‍ തന്നെ മറ്റെന്തെങ്കിലും ഒക്കെ പറഞ്ഞു കൊണ്ട് ഞാന്‍ വിഷയം വഴിതിരിച്ചു വിടും. മെലിയാന്‍ തീരുമാനിച്ചാലും ഇതിന്റെ നേരെ ഓപ്പോസിറ്റ് ചോദ്യങ്ങള്‍ ഉണ്ടാവും എന്ന് എനിക്കറിയാമായിരുന്നു.
അപ്പോള്‍ പിന്നെ ഇത് എന്ത് കോലം എന്നുള്ള ചോദ്യം ആയിരിക്കും വരിക. അതുകൊണ്ടു തന്നെ ഞാന്‍ ഞാനായി ഇരിക്കാന്‍ ആണ് തീരുമാനിച്ചത്.
എന്നെക്കാള്‍ വളരെ പ്രായം കുറവുള്ളവര്‍ പോലും എന്റെ ശരീര പ്രകൃതം കണ്ട് എന്നെ ചേച്ചി എന്ന് അഭിസംബോധന ചെയ്തിരുന്നു. എന്നെ അങ്ങനെ വിളിക്കേണ്ട എന്നൊക്കെ ഞാന്‍ അപ്പോള്‍ തന്നെ പറയും.
പിന്നെ എനിക്ക് പ്രത്യേകിച്ച് ഒന്നും മറ്റുള്ളവരോട് തെളിയിക്കാന്‍ ഇല്ലല്ലോ. ഇപ്പോള്‍ എന്റെ പ്രൊഫഷന്റെ ഭാഗമായതിനാല്‍ ഞാന്‍ അത്യാവശ്യം ഒക്കെ ഡയറ്റും വര്‍ക്ക് ഔട്ടും ചെയ്യുന്നുണ്ട്. നല്ല കഥാപാത്രങ്ങള്‍ ലഭിക്കാന്‍ ഇത് അത്യാവശ്യമാണ് എന്നും വീണ പറയുന്നു.
