Connect with us

കഴുത്തില്‍ ഗുരുവായൂരപ്പന്‍, കാതില്‍ കൊടുങ്ങല്ലൂര്‍ അമ്മ; ചുവന്ന സാരിയില്‍ മനോഹരിയായി സംയുക്ത വര്‍മ്മ, വൈറലായി ചിത്രങ്ങള്‍

Malayalam

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സംയുക്ത വര്‍മ. ഇപ്പോള്‍ സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇപ്പോള്‍ താരം പങ്കുവെച്ച ചിത്രങ്ങള്‍ ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

ഉത്തര ഉണ്ണിയുടെ വിവാഹ റിസപ്ഷന് പങ്കെടുക്കാനെത്തിയപ്പോള്‍ സംയുക്ത അണിഞ്ഞ ആഭരണങ്ങളാണ് ശ്രദ്ധ നേടുന്നത്. കഴുത്തില്‍ ഗുരുവായൂരപ്പന്റെ വലിയൊരു ലോക്കറ്റും കാതില്‍ കൊടുങ്ങല്ലൂര്‍ അമ്മയുടെ രൂപം കൊത്തിയ ജിമിക്കിയുമാണ് സംയുക്ത അണിഞ്ഞിരിക്കുന്നത്.

വലിയ കസവുള്ള ചുവന്ന സാരിയും വേറിട്ട ആഭരണങ്ങളും അണിഞ്ഞുള്ള സംയുക്തയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.

മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളിലൂടെ തന്നെ ബിജുവും സംയുക്തയും പ്രണയത്തിലായി. 2002 നവംബറില്‍ ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറി. ഇടയ്ക്ക താന്‍ യോഗ ചെയ്യുന്ന ചിത്രങ്ങളെല്ലാം താരം പങ്കുവെച്ചിരുന്നു.

More in Malayalam

Trending

Recent

To Top