Malayalam
കേരളത്തില്‍ എപ്പോഴും തര്‍ക്കിക്കലും വിലപേശലും മാത്രം, തമിഴില്‍ തനിക്ക് കൂടുതല്‍ ഫാന്‍സ് ഉണ്ടെന്നും ഇനിയ
കേരളത്തില്‍ എപ്പോഴും തര്‍ക്കിക്കലും വിലപേശലും മാത്രം, തമിഴില്‍ തനിക്ക് കൂടുതല്‍ ഫാന്‍സ് ഉണ്ടെന്നും ഇനിയ
മലയാള സിനിമ പ്രേമികള്‍ക്ക് ഇനിയ എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയില്‍ നിന്നിരുന്നതെങ്കിലും താരത്തെ തേടി നിരവധി അവസരങ്ങളായിരുന്നു വന്നിരുന്നത്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിനും യാതൊരു മടിയും കാണിക്കാത്ത താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇനിയ പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ചില തുറന്നു പറച്ചിലുകളാണ് സോഷ്യല്‍ മീഡയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെയാണ് നടി മനസ് തുറന്നത്.
ഇപ്പോള്‍ സിംഗിളാണ്, എന്നാല്‍ മിംഗിളാവാന്‍ റെഡിയായിരിക്കുകയാണ്. എന്നെ സന്തോഷപ്പെടുത്തുന്ന ഒരാളായിരിക്കണം, സംസാരം ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ നന്നായി സംസാരിച്ച് എനിക്ക് കമ്പനി തരുന്ന ആളാകണം എന്നും തന്റെ ഭാവി ബോയിഫ്രണ്ടിനെ കുറിച്ച് ഇനിയ പറയുന്നു. തനിക്ക് ഹെല്‍ത്തി സംഭാഷണമാണ് ഏറെ ഇഷ്ടമെന്നും ഇനിയ കൂട്ടിച്ചേര്‍ത്തു. തന്റെ കൂടെ ഡാന്‍സ് ക്ലാസില്‍ പഠിച്ച പയ്യനോടായിരുന്നു ആദ്യമായി ക്രഷ് തോന്നിയതെന്നുംതാരം പറഞ്ഞു. ക്രഷ് ആയിരുന്നില്ല, യഥാര്‍ത്ഥ പ്രേമം തന്നെയായിരുന്നു. എനിക്ക് ഒരു സീരിയസ് റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു. 2014 ല്‍ അത് ബ്രേക്കപ്പായി. വീട്ടുകാര്‍ക്കെല്ലാവര്‍ക്കും ആ റിലേഷനെ കുറിച്ച് അറിയാമായിരുന്നു.
മലയാളത്തിനെക്കാളും തമിഴിലാണ് തനിക്ക് കൂടുതല്‍ ഫാന്‍സ് ഉള്ളതെന്നും അതുകൊണ്ട് താന്‍ കൂടുതല്‍ സമയവും തമിഴ്നാട്ടിലാണ് ചെലവഴിക്കുന്നതെന്നും ഇനിയ പറയുന്നു. കൂടുതല്‍ പ്രതിഫലം കിട്ടുന്നത് തമിഴിലാണ്. പ്രതിഫലത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ തനിക്ക് തര്‍ക്കിക്കേണ്ടി യും എപ്പോഴും ഒരു വിലപേശല്‍ ഉണ്ടാവാറുണ്ടെന്നും ഇനിയ പറഞ്ഞു.
