Connect with us

മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയില്ലേ, അതുപോലെ തന്നെയാണ് ഇവിടുത്തെ കാര്യം, മലയാളത്തിൽ നിരവധി താരങ്ങൾ കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നു; തുറന്നടിച്ച് ഇനിയ !

Movies

മോഡലിംഗ് രം​ഗത്ത് നിന്ന് സിനിമയിലേയ്ക്ക് എത്തിയ ഇനിയ തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിദ്ധ്യമായി മാറിയ നടിയാണ് .തരാം ഒരു പരിപാടിക്കിടെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മലയാളത്തിൽ നിരവധി താരങ്ങൾ കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നു എന്നാണ് നടി പറയുന്നത്.

മലയാളിയായിരുന്നിട്ടും തമിഴ്നാട്ടിലായിരുന്നോ ഇനിയയ്ക്ക് കൂടുതൽ അംഗീകാരം ലഭിച്ചത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് ഇനിയ ഇക്കാര്യം പറഞ്ഞത്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയില്ലേ. അതുപോലെ തന്നെയാണ് ഇവിടുത്തെ കാര്യം. മലയാളത്തിൽ നിരവധി താരങ്ങൾ കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നു.

തമിഴ്‌നാട്ടിലൊക്കെ പോയി പേരെടുത്ത് വരുമ്പോൾ, അയ്യോ ഇത് നമ്മുടെ കുട്ടിയല്ലേ, നമ്മുടെ ആളല്ലേ എന്നൊക്കെ പറഞ്ഞ് വിളിച്ചുവരുത്തും. കഴിവുണ്ടായിട്ടും കേരളത്തിൽ അംഗീകരിക്കപ്പെടാതെ അന്യഭാഷകളിൽ പോയി പേരെടുത്ത നിരവധി താരങ്ങളുണ്ടെന്നും ഇനിയ പറഞ്ഞു.

മലയാള സിനിമയിലൂടെയാണ് ഇനിയയുടെ തുടക്കമെങ്കിലും തമിഴ് സിനിമയിലാണ് ഇനിയ നായികയായി മാറിയത്. സൈറ, ത്രില്ല് തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ച ശേഷം തമിഴിലേക്ക് ചേക്കേറിയ ഇനിയ അവിടെ തിളങ്ങി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഇനിയ അഭിനയിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Movies

Trending

Recent

To Top