Connect with us

അവിടുന്നങ്ങോട്ട് നല്ല മാറ്റങ്ങളായിരുന്നു, എന്നാല്‍ വൈകാതെ ഫുള്‍സ്റ്റോപ്പും ആയി

Malayalam

അവിടുന്നങ്ങോട്ട് നല്ല മാറ്റങ്ങളായിരുന്നു, എന്നാല്‍ വൈകാതെ ഫുള്‍സ്റ്റോപ്പും ആയി

അവിടുന്നങ്ങോട്ട് നല്ല മാറ്റങ്ങളായിരുന്നു, എന്നാല്‍ വൈകാതെ ഫുള്‍സ്റ്റോപ്പും ആയി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. പിന്നീട് ബിഗ്‌ബോസ് സീസണ്‍ ടൂവിലൂടെയും മഞ്ജു ശ്രദ്ധ നേടിയിരുന്നു. ഹാസ്യ പരമ്പരകളിലും സ്വഭാവിക കഥാപാത്രങ്ങളിലും തിളങ്ങിയ താരം ബിഗ് ബോസിലൂടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് നടത്തിയ തുറന്നുപറച്ചില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രവുമല്ല കടുത്ത സൈബര്‍ ആക്രമണവും താരത്തിനെതിരെ നടത്തിരുന്നു. വിമര്‍ശനങ്ങള്‍ അതിരുവിട്ടപ്പോഴായിരുന്നു താരം നിയമപരമായി നീങ്ങിയത്. ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് കഴിഞ്ഞ ദിവസവും താരമെത്തിയിരുന്നു.

അമൃത ടിവിയുടെ പറയാം നേടാം പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ്. മഞ്ജുവിന്റെ സുഹൃത്തും അളിയനിലെ സഹതാരവുമായ സൗമ്യയും വീഡിയോയിലൂടെ എത്തിയിരുന്നു. പട്ടിമറ്റം മഞ്ജു പത്രോസാണോ ഇരിക്കുന്നതെന്നായിരുന്നു സൗമ്യ ചോദിച്ചത്. എംജി ശ്രീകുമാര്‍ രസകരമായ ചോദ്യങ്ങളായിരുന്നു മഞ്ജുവിനോട് ചോദിച്ചത്.

4വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ഡിസംബറില്‍ ആണ് അളിയന്‍ വേഴ്‌സസ് അളിയന്‍ എന്ന പ്രോഗ്രാമിന്റെ ഷൂട്ട് അമൃത ടീവിയില്‍ ആരംഭിക്കുന്നത്.. അവിടെ നിന്ന് അങ്ങോട്ട് ജീവിതത്തില്‍ ഒരുപാട് നല്ല മാറ്റങ്ങള്‍ തുടങ്ങി.. സ്വന്തമായി ഒരു വണ്ടി എന്ന സ്വപ്നം യാഥാര്‍ഥ്യമായത് അമൃതയിലൂടെയായിരുന്നു .. അവിടുന്ന് 500 എപ്പിസോഡിനിപ്പുറം അളിയന്‍ വേഴ്‌സസ് അളിയന് ഫുള്‍ സ്റ്റോപ്പ് ആയി എന്നും താരംപറയുന്നു. വല്ലപ്പോഴും അവിടുത്തെ സൗഹൃദങ്ങളില്‍ നിന്നുള്ള മെസ്സേജുകളും വിളികളും മാത്രമായ് ആ ബന്ധം തുടര്‍ന്നു.. അങ്ങനെ ഉള്ള ഒരു വിളിയായിരുന്നു പറയാം നേടാമിലേക്ക്.. തിരിച്ചു വീട്ടിലേക്ക് വന്ന സന്തോഷമായിരുന്നു ഷൂട്ടിന് വേണ്ടി വീണ്ടും അമൃതയിലേക്ക് തിരിച്ചു വന്നപ്പോള്‍… എല്ലാവരെയും കണ്ടു.. ഒരുപാട് ചിരിച്ചു.. സന്തോഷമുണ്ടെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവ് സുനിച്ചനും മകനും ഒപ്പമാണ് മഴവില്‍ മനോരമയിലെ ഫാമിലി റിയാലിറ്റി ഷോയില്‍ കൂടി മിനി സ്‌ക്രീന്‍ രംഗത്തേക്ക് മഞ്ജു എത്തുന്നത്. പിന്നീട് മറിമായത്തില്‍ അഭിനയിക്കുകയും അതിലൂടെ മലയാള സിനിമയില്‍ എത്തിയ മഞ്ജു, ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു കൊണ്ടാണ് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയെടുത്തത്. തന്റെ ഉറച്ച നിലപാടുകള്‍ കൊണ്ട് നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് മഞ്ജുവിന്. കറുപ്പ് നിറത്തോടുള്ള ആളുകളുടെ സമീപനത്തെ കുറിച്ചും മഞ്ജു വിശദീകരിച്ചിരുന്നു. പൊതു ഇടത്ത് തനിക്ക് ഏറ്റുവാങ്ങേണ്ടി വന്ന ചില വൈകൃതങ്ങളെക്കുറിച്ചും മ്ഞ്ജു പങ്ക് വെച്ചത് ഏറെ ചര്‍ച്ചയായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top