Malayalam
പാടുന്ന സമയത്തു പോലും ദാസേട്ടന് ഒപ്പമാണ് പാടിയതെന്ന് അറിയില്ലായിരുന്നു, ആ ഹിറ്റ് ഗാനത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഗായിക പിവി പ്രീത
പാടുന്ന സമയത്തു പോലും ദാസേട്ടന് ഒപ്പമാണ് പാടിയതെന്ന് അറിയില്ലായിരുന്നു, ആ ഹിറ്റ് ഗാനത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഗായിക പിവി പ്രീത
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളില്‍ ഒന്ന് തന്നെയാണ് ദേവദൂതന് എന്ന ചിത്രത്തില കരളേ നിന് കൈ പിടിച്ചാല്‍ എന്നു തുടങ്ങുന്ന ഗാനം. ഈ ഗാനം മനോഹര ശബ്ദത്തിലൂടെ നമുക്ക് മുന്നിലെത്തിയത് പിവി പ്രീത എന്ന ഗായികയിലൂടെയാണ്. ഇപ്പോഴിതാ തന്റെ പിന്നണി ഗാന ലോകത്തെ വിശേഷങ്ങളെ കുറിച്ചും ഇപ്പോഴത്തെ വിശേഷങ്ങളെ കുറിച്ചും പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രീത.
ചലച്ചിത്രഗാന ചരിത്രത്തില്‍ തന്നെ ഇടം നേടിയ കരളേ നിന് കൈ പിടിച്ചാല്‍ എന്ന ഗാനം ആലപിക്കാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമാണെന്നും പാടുന്ന സമയത്തു പോയും മെയില്‍ വേര്‍ഷന്‍ ആലപിക്കുന്നത് ദാസേട്ടന് ആണെന്ന് അറിഞ്ഞിരുന്നില്ല എന്നുമാണ് പ്രീത പറയുന്നത്. ബഡ്ഡി ടോക്സ് എന്ന അഭിമുഖത്തിലൂടെയാണ് പ്രീത വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഗായിക ജാനകിയമ്മുമായി സ്റ്റേജ് പങ്കിടുന്ന വേളയിലാണ് ദേവദൂതനിലേയ്ക്ക് അവസരം ലഭിക്കുന്നത്. ചിത്രത്തിലേയ്ക്ക് പുതു ശബ്ദം അന്വഷിച്ച് നടക്കുന്നവേളയിലാണ് ആ അവസരം കറങ്ങി തിരിഞ്ഞ് തന്നിലേയ്ക്ക് എത്തുന്നത്. ആ ഗാനം ആലപിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നുവെന്നും പ്രീത പറയുന്നു.
ദേവദൂതനില്‍ രണ്ട് ഗാനങ്ങള്‍ പാടി നോക്കിയിരുന്നു. പൂവേ പൂവേ പാലപ്പൂവേ എന്നു തുടങ്ങുന്ന ഗാനവും കരളേ നിന് കൈ പിടിച്ചാല്‍ എന്നു തുടങ്ങുന്ന ഗാനവുമാണ് ആലപിച്ചത്. എന്നാല്‍ ചിത്രത്തിലേയ്ക്ക് എടുത്തത് കരളേ നിന് കൈ പിടിച്ചാല്‍ എന്ന ഗാനമാണ്. അപ്പോഴും ഒപ്പം പാടുന്നത് ആരാണെന്ന് അറിഞ്ഞിരുന്നില്ല.
തന്റെ ഭാഗം പാടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് ദാസെട്ടന് ഒപ്പമാണ് ആലപിച്ചതെന്ന് അറിയുന്നത്. അപ്പോള്‍ ഭയങ്കര സന്തോഷമായി. പിന്നീട് ദാസേട്ടന്റെ പത്ത് ഫേവറേറ്റ് ഗാനങ്ങളുടെ കൂട്ടത്തില്‍ അദ്ദേഹം ഈ ഗാനത്തെയും ഉള്‍പ്പെടുത്തിയപ്പോള്‍ വലിയ ഭാഗ്യമായി തോന്നി.
മാത്രമല്ല, ജോണ്സന് മാഷിനൊപ്പവും ഒരു ഗാനം ആലപിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായി കാണുന്നു. എന്നാല്‍ ഇപ്പോള്‍ പഴയകാല ഗാനങ്ങള്‍ ആരും തന്നെ പാടി കേള്‍ക്കുന്നില്ല. ഒരുപാട് മനോഹര ഗാനങ്ങള്‍ ഉണ്ടെങ്കിലും പാടിയ പാട്ടുകള്‍ തന്നെ എല്ലാവരും വീണ്ടും പാടിക്കൊണ്ടിരിക്കുകയാണ്.
ചില റിയാലിറ്റി ഷോകളില്‍ കൂടിയാണ് ഇപ്പോള്‍ പല ഇഷ്ടഗാനങ്ങളും ആസ്വദിക്കുന്നത്. അവ തിരഞ്ഞെടുക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും പ്രീത പറയുന്നു. ലോക്ക് ഡൗണിലും ഒഴിവു വേളകളിലും വാട്ട്സാപ്പ് കൂട്ടായ്മ വഴി ജൂവലറി സെല്ലിംഗും ഓണ്‍ലൈന്‍ മ്യൂസിക് ക്ലാസുകളുമായി മുന്നോട്ട് പോകുകയാണ് പ്രിയ ഗായിക പിവി പ്രീത.
