Malayalam
ആരൊക്കെയോ തെറ്റിദ്ധാരണകള്‍ പറഞ്ഞു പരത്തി, സത്യാവസ്ഥ ഇതാണ്! തുറന്ന് പറഞ്ഞ് ഗൗതമി നായര്‍
ആരൊക്കെയോ തെറ്റിദ്ധാരണകള്‍ പറഞ്ഞു പരത്തി, സത്യാവസ്ഥ ഇതാണ്! തുറന്ന് പറഞ്ഞ് ഗൗതമി നായര്‍
ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഗൗതമി നായര്‍. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോയിലൂടെയാണ് ഗൗതമിയും സിനിമാ ലോകത്തേയ്ക്ക് എത്തുന്നത്.
പിന്നീട് ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസിലെ വേഷത്തിലൂടെ ശ്രദ്ധേയയായി. തുടര്‍ന്നും ഏതാനും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടുവെങ്കിലും പിന്നീട് അങ്ങോട്ട് ഗൗതമി അത്ര സജീവമായിരുന്നില്ല.
ഇപ്പോഴിതാ താന്‍ എവിടെയും പോയിട്ടില്ലെന്നും തിരുവനന്തപുരം ശ്രീചിത്രയില്‍ പഠനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും താരം പറയുന്നു. സിനിമയില്‍ നിന്നും ഇടവേളയെടുത്തു.
എന്നാല്‍ അതിനര്‍ഥം സിനിമ വിട്ടെന്നല്ലെന്നും താന്‍ അഭിനയം നിര്‍ത്തിയെന്നു വ്യാപകമായ പ്രചാരണം നടന്നിരുന്നുവെന്നും ഗൗതമി പറയുന്നു.
അഭിനയിക്കില്ലെന്നോ അഭിനയം നിര്‍ത്തിയെന്നോ ആരോടും പറഞ്ഞിട്ടില്ല. പക്ഷേ, ആരൊക്കെയോ ചേര്‍ന്ന് അങ്ങനൊരു പ്രതീതി ഉണ്ടാക്കിയെടുത്തു. നല്ല സിനിമകള്‍ വരാത്തതു കൊണ്ട് ഞാന്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചെന്നേയുള്ളൂ.
ഇതു തെറ്റിദ്ധരിക്കപ്പെട്ടെന്നു തോന്നുന്നു. ഞാന്‍ ഇനി അഭിനയിക്കില്ലെന്ന തരത്തില്‍ സിനിമയിലുള്ളവര്‍ പോലും ഊഹിച്ചെടുത്തു.
നല്ല പ്രോജക്ടിനായിരുന്നു കാത്തിരിപ്പ്. ആരും സിനിമ ഓഫര്‍ തന്നില്ല. ആരും വിളിച്ചതുമില്ല. അതു കൊണ്ടു അഭിനയിച്ചില്ലെന്നേയൂള്ളൂ. അല്ലാതെ ആരൊക്കെയോ ചേര്‍ന്നു പറയുന്നതു പോലെ സിനിമ ഉപേക്ഷിച്ചു പോയതൊന്നുമല്ല ഞാന്‍..’എന്നും ഗൗതമി വ്യക്തമാക്കി.
