തെന്നിന്ത്യ മുഴുവന്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് വിജയ്യും സൂര്യയും. ഇപ്പോഴിതാ നിര്‍മ്മാതാവ് അപ്പച്ചന് എന്ന സ്വര്‍ഗചിത്ര അപ്പച്ചന് വിജയെ കുറിച്ചും സൂര്യയെക്കുറിച്ചും പങ്കുവെച്ച വാക്കുകളാണ് വൈറലാകുന്നത്.
അനിയത്തിപ്രാവ് തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ സംവിധയകന് ഫാസില്‍ ആയിരുന്നെങ്കിലും നിര്‍മ്മാണം സ്വര്ഗചിത്രയായിരുന്നില്ലെന്നും എന്നാല്‍ ആ സമയത്ത് ലൊക്കേഷനില്‍ താന്‍ ഉണ്ടായിരുന്നുവെന്നുമാണ് അപ്പച്ചന് പറയുന്നത്.
ശാലിനിയുടെ നായകനായി എത്തിയത് വിജയ് ആയിരുന്നു. അന്ന് 17 ലക്ഷമായിരുന്നത്രേ വിജയ്യുടെപ്രതിഫലം. പിന്നീട് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഫ്രണ്ട്സ് ഒരുക്കിയപ്പോള്‍ ഇളയദളപതിയുടെ ശമ്പളം മൂന്നുകോടിയായി കുതിച്ചുയര്‍ന്നു.
എന്നാല്‍ തന്നോടുള്ള സൗഹൃദത്തിന്റെ പേരില്‍ രണ്ട് കോടിക്ക് അഭിനയിക്കാന്‍ വിജയ് തയ്യാറായെന്നും അപ്പച്ചന് പറയുന്നു. അതേ ചിത്രത്തില്‍ തന്നെ അഭിനയിച്ച സൂര്യയ്ക്ക് നല്കിയ പ്രതിഫലം അഞ്ചുലക്ഷം മാത്രമായിരുന്നു.
അന്ന് സൂര്യ ഇന്നത്തെ പോലെ വിലപിടിപ്പുള്ള താരമായിരുന്നില്ല. സൂര്യ അഭിനയിക്കുന്നത് അച്ഛനായ ശിവകുമാറിന് അല്പം പോലും താല്‍പര്യമില്ലായിരുന്നെന്നും അപ്പച്ചന് പറഞ്ഞു.
നടി പാർവതി തിരുവോത്തിനെ വിമർശിച്ച് യുവാവ്. പാർവതി തിരുവോത്തിന്റെ ഒരു ലൊക്കേഷൻ ചിത്രമാണ് വിമർശനങ്ങൾക്ക് കാരണമായത്.ഷൂട്ടിങ് സമയത്ത് പാർവതി ഉപയോഗിച്ചിരുന്ന മാസ്ക്ക്...
കഴിഞ്ഞ ദിവസമായിരുന്നു നടിയും മോഡലുമായ ഷഹനയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഷഹനയുടെ ഭര്‍ത്താവ് പറമ്പില്‍ ബസാര്‍ സ്വദേശി സജാദിനെ...
സിനിമയെന്നാല്‍ ‘നുണ’യാണ്, അതിലെ ഓരോ ഫ്രെയിമും നുണകളുടെ കൂമ്പാരമാണെന്ന് നിര്‍മാതാവ് ജോളി ജോസഫ് കടം പറഞ്ഞും മറ്റുള്ളവരെ പ്രലോഭിപ്പിച്ചും ചൂഷണം ചെയ്തും...