Malayalam
‘എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു’ വൈറലായി മെര്‍ഷീനയുടെ പുത്തന്‍ ലുക്കും ഡാന്‍സും
‘എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു’ വൈറലായി മെര്‍ഷീനയുടെ പുത്തന്‍ ലുക്കും ഡാന്‍സും
സത്യ എന്ന മെര്‍ഷീനയെ എടുത്ത് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മിനി സ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം സത്യയുടെ പുതിയ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. അഭിനയം പോലെ തന്നെ നൃത്തത്തെയും സ്നേഹിക്കുന്ന മെര്‍ഷീനയുടെ പുതിയ ലുക്കും, നൃത്തവും വൈറല്‍ ആയതോടെ വിമര്‍ശനങ്ങളും ഉടലെടുത്തിരിക്കുകയാണ്.
പൊക്കി രാജ, പൊതുമേ രാജ എന്ന തമിഴ് ഗാനത്തിനാണ് ചുവട് വയ്ക്കുന്നത്. ഡാന്‍സിന്റെ വീഡിയോ വൈറല്‍ ആയതോടെ നല്ല സ്റ്റെപ്സ് ഞങ്ങളെ കൂടി പഠിപ്പിക്കുമോ, എന്തൊക്കെയാണ് കാട്ടി കൂട്ടുന്നത് എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങളും വന്നു തുടങ്ങി. മാത്രമല്ല, എക്സ്പ്രെഷന്‍ റാണി എന്നും ആരാധകര്‍ കമന്റുകള്‍ പങ്ക് വയ്ക്കുന്നു. ഡാന്‍സിന്റെ വീഡിയോ മാത്രം അല്ല, ആദ്യമായി തന്റെ ആഗ്രഹം സാധിച്ചു എന്ന ക്യാപ്ഷന്‍ നല്കി താരം ബുള്ളറ്റ് ഓടിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്തിരുന്നു.
മെര്‍ഷീനയുടെ സത്യ എന്ന കഥാപാത്രത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. സത്യയുടെ ഹെയര്‍ സ്റ്റൈല്‍ ആണ് കഥാപാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നീളന്‍ മുടിയുള്ള മെര്‍ഷീന തന്റെ മുടി പിന്നികെട്ടി, സ്ലൈഡുകള്‍ വെച്ച് അഡ്ജസ്റ്റ് ചെയ്തു, അതിന്റെ മുകളില്‍ വിഗ് വെച്ചാണ് അഭിനയിക്കുന്നത്. ഒരു നിഞ്ച ബൈക്കില്‍, ബോയ് കട്ട് ഗെറ്റപ്പില്‍, ഒരു പാന്റും ഷര്‍ട്ടുമിട്ടാണ് താരം ആദ്യം പരമ്പരയില്‍ പ്രത്യക്ഷപ്പെട്ടത്.
