Connect with us

‘പോയി ഒന്നു പറന്നിട്ടു വാ ടീമേ’…ഇതു പൊരിക്കുമെന്ന് ആരാധകര്‍; പുത്തന്‍ റാപ്പ് വീഡിയോ വൈറല്‍

Malayalam

‘പോയി ഒന്നു പറന്നിട്ടു വാ ടീമേ’…ഇതു പൊരിക്കുമെന്ന് ആരാധകര്‍; പുത്തന്‍ റാപ്പ് വീഡിയോ വൈറല്‍

‘പോയി ഒന്നു പറന്നിട്ടു വാ ടീമേ’…ഇതു പൊരിക്കുമെന്ന് ആരാധകര്‍; പുത്തന്‍ റാപ്പ് വീഡിയോ വൈറല്‍

നീരജ് മാധവ് എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. യുവാക്കള്‍ക്കിടയില്‍ നൃത്തം കൊണ്ടും നര്‍മ്മം കൊണ്ടും തിളങ്ങി നില്‍ക്കുന്ന നീരജിന് ആരാധകര്‍ ഏറെയാണ്. നീരജിന്റെ പണിപാളി എന്ന റാപ്പിന് കിട്ടിയ പിന്തുണ വലിയ വലുത് തന്നെയായിരുന്നു. ലോകമെമ്പാടുമുള്ളവര്‍ അത് ഏറ്റ് പാടിയിരുന്നു.

ശേഷം അക്കരപ്പച്ചയും വിഷ്, ഹോപ്പ് റാപ്പുകളുമിറങ്ങി. ഇപ്പോഴിതാ പുതുവര്‍ഷത്തിന് മുന്നോടിയായി ഫ്‌ലൈ എന്ന റാപ്പുമായി എത്തിയിരിക്കുകയാണ് നീരജ്. പറക്കട്ടെ ഞാനിനി ചിരിക്കട്ടെ ഞാനിനി എന്നു തുടങ്ങുന്ന റാപ്പും യൂട്യൂബില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

കോവിഡ് കാലത്ത് നിരവധി പ്രശ്‌നങ്ങളുണ്ടെങ്കിലും മനസുലയാതെ തളരാതെ ഉള്ളില്‍ കനവുമായി നാളേക്ക് പറന്നുയരാം എന്ന പുതുവര്‍ഷ ചിന്തയാണ് നല്‍കിയിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഗാനം വൈറലായത്. ജംഗിള്‍ സ്പീക്ക്‌സ് റാപ്പുകളിലൂടെയാണ് എന്‍ജെ എന്ന പേരില്‍ നീരജ് റാപ്പുകള്‍ ഇറക്കി തുടങ്ങിയത്.

‘പോയി ഒന്നു പറന്നിട്ടു വാ ടീമേ’ എന്നാണ് റാപ്പ് പങ്കുവച്ച് കൊണ്ട് നീരജ് കുറിച്ചിരിക്കുന്നത്. താരത്തിന്റെ പുത്തന്‍ റാപ്പ് പുറത്തിറക്കി നിമിഷങ്ങള്‍ക്കുള്ളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പറക്കട്ടെ ഞാനിനി ചിരിക്കട്ടെ ഞാനിനി എന്ന് തുടങ്ങുന്ന റാപ്പില്‍ ലോകം മൊത്തം ഡാര്‍ക്ക് സീനാണെങ്കിലും കൊവിഡ് കാലത്ത് നിരവധി പ്രശ്‌നങ്ങളുണ്ടെങ്കിലും മനസുലയാതെ തളരാതെ ഉള്ളില്‍ കനിവുമായി നാളേക്ക് പറന്നുയരാം എന്ന പുതുവര്‍ഷ ചിന്തയാണ് നല്‍കിയിരിക്കുന്നത്.

‘വന്നു മക്കളെ അടുത്ത സൂപ്പര്‍ ഹിറ്റ് സാധനം… ഇത് പൊരിക്കും, സിനിമാ രംഗത്ത് മാത്രമല്ല മച്ചാന്റെ കഴിവ് യൂട്യൂബിലും ഒരു ഒന്നൊന്നര ഹീറോ തന്നെ’, എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴേ വന്നിരിക്കുന്ന കമന്റുകള്‍. താരങ്ങള്‍ ഉള്‍പ്പടെയുള്ളവരും നീരജിന് ആശംസയുമായി എത്തിയിട്ടുണ്ട്.

More in Malayalam

Trending

Recent

To Top