Malayalam
ഉത്തര ഉണ്ണിയുടെ വിവാഹത്തില്‍ തിളങ്ങി ദിലീപും കാവ്യ മാധവനും, വൈറലായി ചിത്രങ്ങള്‍
ഉത്തര ഉണ്ണിയുടെ വിവാഹത്തില്‍ തിളങ്ങി ദിലീപും കാവ്യ മാധവനും, വൈറലായി ചിത്രങ്ങള്‍
Published on
നടി ഉത്തര ഉണ്ണിയുടെ വിവാഹവേദിയില്‍ തിളങ്ങി ദിലീപും കാവ്യ മാധവനും, ഒപ്പം ബന്ധുക്കളായ സംയുക്ത വര്‍മ്മയും ബിജു മേനോനും.
അതേസമയം, വിവാഹത്തിന് മുമ്പ് നടന്ന ഉത്തരയുടെ ഹല്‍ദി ചടങ്ങുകളില്‍ നടന് ദിലീപും കാവ്യ മാധവനും പങ്കെടുത്തിരുന്നു. ഫാന്‍സ് പേജുകളിലാണ് ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
കടവന്ത്ര പൊന്നേത്ത് ക്ഷേത്രത്തില്‍ വെച്ചായിരുന്നു നടി ഉത്തര ഉണ്ണിയുടെ വിവാഹം. ബംഗ്ലൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷ് ആണ് വരന്. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
2020 ഏപ്രില്‍ മാസത്തില്‍ നടത്താനിരുന്ന വിവാഹം കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വെയ്ക്കുകയായിരുന്നു. ലെനിന് രാജേന്ദ്രന് ചിത്രം ഇടവപ്പാതിയിലൂടെയാണ് ഉത്തര സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.
Continue Reading
You may also like...
Related Topics:Dileep, Dileep Kavya, uthara unni
