കോമഡി കഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും വില്ലനായും മലയാളത്തില്‍ തിളങ്ങി നില്ക്കുന്ന താരമാണ് സൈജു കുറുപ്പ്. സിനിമയില്‍ പതിനാറു വര്‍ഷങ്ങള്‍ തികച്ചതിന്റെ സന്തോഷത്തിലാണ് താരം.
വിജയങ്ങളും പരാജയങ്ങളും തന്റെ അഭിനയ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് സൈജു കുറുപ്പ് പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കരിയറിലെ ചില പരാജയങ്ങളെക്കുറിച്ചും സൈജു മനസ്സ് തുറന്നത്.
‘എല്ലാ ചിത്രവും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെങ്കിലും ഒന്നിന്റെ പുറത്തും ഞാന്‍ അമിത പ്രതീക്ഷവയ്ക്കാറില്ല. കാരണം കെ.എല്‍ 10, ആട് എന്നീ ചിത്രങ്ങള്‍ എനിക്ക് ഭയങ്കര പ്രതീക്ഷയുള്ളതായിരുന്നു.
അത് രണ്ടും ബോക്സോഫീസില്‍ ചലനമുണ്ടാക്കിയില്ല. അന്ന് തീരുമാനിച്ചതാണ് ഒരു ചിത്രത്തിനും അമിത പ്രതീക്ഷ കൊടുക്കില്ലെന്ന്,’ എന്ന് സൈജു കുറുപ്പ് പറയുന്നു.
മയൂഖത്തിലൂടെ പ്രശസ്ത ഗായകരായ യേശുദാസ്, എം.ജി ശ്രീകുമാര്‍, ജയചന്ദ്രന് എന്നിവരുടെ ഗാനങ്ങള്‍ക്ക് ചുണ്ടനക്കാന്‍ സാധിച്ചുവെന്നും സൈജു കുറിപ്പ് പറഞ്ഞു.
കൂടാതെ ബാബ കല്ല്യാണിയിലെ താഹിര്‍ മുഹമ്മദ് എന്ന കഥാപാത്രവും ഹലോ എന്ന സിനിമയിലെ പ്രവീണെന്ന കഥാപാത്രവും തനിക്കേറെ പ്രിയപ്പെട്ടതായിരുന്നുവെന്നും സൈജു കുറിപ്പ് പറഞ്ഞു.
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായികയാകുകയെന്ന അപൂർവ്വ ഭാഗ്യം ഒരു പെൺകുഞ്ഞിനു ലഭിച്ചിരിക്കുന്നു. മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ...
പ്രേക്ഷകർക്കേറെ സുപരിചിതനായ ഗായകനാണ് ജി വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ രണ്ടാം...