Malayalam
‘എല്ലാ മുത്തശ്ശിമാര്‍ക്കും’, സെല്‍ഫ് ട്രോള്‍ പങ്കുവെച്ച് അജു വര്‍ഗീസ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
‘എല്ലാ മുത്തശ്ശിമാര്‍ക്കും’, സെല്‍ഫ് ട്രോള്‍ പങ്കുവെച്ച് അജു വര്‍ഗീസ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
വളരെ ചുരുങ്ങിയ കാലം കൊണ്ട് മിനിസ്ക്രീന്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയ പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് സുമിത്ര എന്ന കേന്ദ്ര കഥാപാത്രമായി എത്തുന്ന പരമ്പരയില്‍ നിരവധി താരങ്ങളാണ് അണഇനിരക്കുന്നത്. റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള പരമ്പരയില്‍ അടുത്തിടെ നടന് അജു വര്‍ഗ്ഗീസ് ഗസ്റ്റ് റോളില്‍ എത്തിയിരുന്നു. സുമിത്ര ആരംഭിക്കുന്ന ബൊട്ടീക്ക് ഉദ്ഘാടനം ചെയ്യുന്ന സിനിമാ താരമായാണ് അജു എത്തിയിരുന്നത്.
എന്നാല്‍ അതേ ദിവസം തന്നെ വേദികയും സിദ്ധാര്‍ത്ഥും തങ്ങളുടെ കോര്‍പ്പറേറ്റ് ഓഫീസുമായി ബന്ധപ്പെട്ട ഉദ്ഘടനത്തിനു അജുവിനെ ക്ഷണിക്കുന്നു. സുമിത്ര നല്കിയ തുകയുടെ ഇരട്ടി തുകയാണ് അതിനുവേണ്ടി വേദിക ഓഫര്‍ ചെയ്തത്. എന്നാല്‍ അജു എത്തിയത് സുമിത്രയുടെ കടയുടെ ഉദ്ഘാടനത്തിനായിരുന്നു. ഇതോടെ കുടുംബപ്രേക്ഷകര്‍ക്ക് അജുവിനോടുള്ള ഇഷ്ടം കൂടി എന്ന് തന്നെ പറയാം.
സുമിത്രയുടെ ഒപ്പം തന്നെ അജു നിന്നതിനുള്ള കൈയ്യടി സോഷ്യല്‍മീഡിയയില്‍ ഉയരുന്നുമുണ്ട്. ഒപ്പം വേദികയ്ക്ക് മുട്ടന്‍ പണി കൊടുത്തതിനുള്ള നന്ദിയും പലരും കുറിക്കുന്നുണ്ട്. അതിനിടയില്‍ ഇപ്പോഴിതാ ഒരു സെല്‍ഫ് ട്രോള്‍ പങ്കുവെച്ചിരിക്കുകയാണ് അജു. എല്ലാ മുത്തശ്ശിമാര്‍ക്കും എന്ന് കുറിച്ചുകൊണ്ടാണ് അജു ഇത് പങ്കുവെച്ചിരിക്കുന്നത്. ടിവിയില്‍ ലൗ ആക്ഷന്‍ ഡ്രാമ സിനിമ വന്നപ്പോള്‍ ഇവന് നമ്മുടെ കുടുംബവിളക്കില്‍ അഭിനയിച്ചവനല്ലേ, ഇവന് ഇത്രയും പെട്ടെന്ന് സിനിമയിലും കയറിയാ എന്ന് ഒരു മുത്തശ്ശി പറയുന്നതായാണ് ട്രോളിലുള്ളത്. സിനിമകളെ സപ്പോര്‍ട്ട് ചെയ്യുന്നതുപോലെ സീരിയലുകളേയും സപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നന്ദിയും ചിലര്‍ കുറിച്ചിട്ടുണ്ട്.
