Connect with us

വ്യാജ പരാതി നല്‍കി ചില തത്പരകക്ഷികള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി; ആരോപണവുമായി സുരഭി ലക്ഷ്മി

Malayalam

വ്യാജ പരാതി നല്‍കി തന്നെയും സഹോദരിയേയും ചില തത്പരകക്ഷികള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യിച്ചുവെന്ന ആരോപണവുമായി നടി സുരഭി ലക്ഷ്മി.

അമ്മയുടെ ചികിത്സയുടെ ആവശ്യത്തിനായി താല്ക്കാലികമായി താമസം മാറിയപ്പോഴാണ് ചിലര്‍ ഞാന്‍ സ്ഥലത്തില്ല എന്ന പരാതി കൊടുപ്പിച്ച് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സുരഭിയുടെ പ്രതികരണം,

”നരിക്കുനി ഗ്രാമപഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡില്‍, ബൂത്ത് 134ല്‍ വോട്ടറായ ഞാന്‍, അമ്മയുടെ ചികിത്സാവശ്യാര്‍ത്ഥം താല്ക്കാലികമായി താമസം മാറിയപ്പോള്‍, ഞാന്‍ സ്ഥലത്തില്ലാ എന്ന പരാതി കൊടുപ്പിച്ച്, എന്നെയും ചേച്ചിയെയും വോട്ടര്‍ പട്ടികയില്‍ നിന്നും, ഹിയറിങ്ങ് പോലും നടത്താതെ ഒഴിവാക്കിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

ഒരു പൗരന്റെ ജനാധിപത്യാവകാശം ഹനിക്കാന്‍ കൂട്ടുനിന്ന ‘ചില തല്‍പരകക്ഷികള്‍” ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്” എന്നാണ് സുരഭിയുടെ കുറിപ്പ്.

More in Malayalam

Trending

Recent

To Top