പെണ്ണുകാണല്‍ വീഡിയോ പങ്കുവെച്ച് മൃദുലയും യുവയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും. ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ വര്‍ഷമാണ് പുറത്ത് വന്നത്.
പിന്നാലെ വിവാഹനിശ്ചയ ദിവസത്തെ ചിത്രങ്ങളും വീഡിയോയും വൈറലാവുകയും ചെയ്തു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ മൃദുലയും യുവയും ഒരുമിച്ച് തുടങ്ങിയ യൂട്യൂബ് ചാനലിലൂടെ രസകരമായ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. മൃദ്വ എന്ന് പേരിട്ട ചാനലില്‍ മൃദുലയെ പെണ്ണുകാണാന്‍ എത്തിയ യുവയുടെ ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.
കുടുംബസമേതമാണ് യുവ പെണ്ണുകാണലിന് എത്തിയത്. കസവ് സാരിയില്‍ മുല്ലപ്പൂ ചൂടി ചായയുമായി മൃദുല എത്തി. ഇതിന് പിന്നാലെയാണ് രസകരമായ മുഹൂര്‍ത്തങ്ങള്‍.
ആദ്യം ചായ അമ്മയ്ക്ക് നേരെ നീട്ടിയപ്പോള്‍, യുവയ്ക്ക് കൊടുക്കാന്‍ അമ്മ പറയുന്നു. ഒറിജിനല്‍ പെണ്ണുകാണല്‍ റാഗിങ് എന്ന കുറിപ്പോടെയാണ് താരങ്ങള്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
