Malayalam
ബിഗ്ബോസില്‍ പങ്കെടുത്തതിന് ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി; തുറന്ന് പറഞ്ഞ് വീണ നായര്‍
ബിഗ്ബോസില്‍ പങ്കെടുത്തതിന് ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി; തുറന്ന് പറഞ്ഞ് വീണ നായര്‍
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് വീണ നായര്‍. ബിഗ്ബോസ് സീസണ് ടുവിലും താരം എത്തിയിരുന്നു.
ഇപ്പോഴിതാ ബിഗ്ബോസ് ഷോയില്‍ പങ്കെടുത്തതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് വീണ.
ബിഗ് ബോസ് ഷോയില്‍ എത്തുന്നതിന് മുമ്പ് തനിക്ക് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അതു മാറിയെന്നും നടി പറഞ്ഞു.
ഷോയിലെത്തുന്നത് വരെ ഓരോ പ്രോജക്ടുകളും ചെയ്തു പോരുന്നുവെന്നല്ലാതെ സീരീയസ്സായി വര്‍ക്ക് ചെയ്യാന്‍ ശ്രമിക്കാറില്ലായിരുന്നുവെന്നും വീണനായര്‍ കൂട്ടിച്ചേര്‍ത്തു.
മുമ്പ് ഓരോരോ പ്രശ്നങ്ങളില്‍ മനസ്സ് തൂങ്ങിക്കിടക്കും ഇപ്പോള്‍ ലക്ഷ്യങ്ങളുണ്ട്. എന്ത് പ്രശ്നം വന്നാലും എങ്ങനെ നേരിടണമെന്ന് ബിഗ് ബോസിലൂടെ പഠിച്ചു.
മുമ്പ് സുഹൃത്തുക്കള്‍ പോലും എന്തെങ്കിലും പറഞ്ഞാല്‍ സങ്കടപ്പെടുമായിരുന്നു. ആ ദുശ്ശീലം മാറി. ശരിക്ക് പറഞ്ഞാല്‍ ഈ ഒരു മനസാന്നിദ്ധ്യത്തോടെ ഷോയില്‍ പോയിരുന്നെങ്കില്‍ അതു പോലെ കരയില്ലായിരുന്നു.
ഷോയിലെത്തിയശേഷം പലര്‍ക്കും എന്നോട് ഇഷ്ടം കുറഞ്ഞിട്ടുണ്ട് എന്നും വീണ പറഞ്ഞു. ഒരു മാഗസീന് നല്കിയ അഭിമുഖത്തിലായിരുന്നു വീണ ഇതേകുറിച്ച് പറഞ്ഞത്.
