Malayalam
‘മെട്രോമാന് ശ്രീധരന് ഓരോ ഭാരതീയനും അഭിമാനമാണ്’; ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന് ആശംസയുമായി മോഹന്‍ലാല്‍
‘മെട്രോമാന് ശ്രീധരന് ഓരോ ഭാരതീയനും അഭിമാനമാണ്’; ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന് ആശംസയുമായി മോഹന്‍ലാല്‍
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇ ശ്രീധരന് ആശംസയുമായി നടന് മോഹന്‍ലാല്‍. മെട്രോമാന് ശ്രീധരന് ഓരോ ഭാരതീയന്റെയും അഭിമാനമാണ്. അത്തരത്തിലുള്ള ഒരു വ്യക്തിത്വത്തിന്റെ സേവനം ഈ നാടിന് വേണ്ടതാണെന്നും ആശംസാ വിഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.
മോഹന്‍ലാലിന്റെ വാക്കുകള്‍:
‘ഓരോ ഭാരതീയനും അഭിമാനിക്കാന്‍ ഇവിടെ നമുക്കൊരു വ്യക്തിത്വമുണ്ട്, ഇ ശ്രീധരന് സര്. കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്പന്‍ പാലം 44 ദിവസം കൊണ്ട് പുനര്‍ നിര്‍മ്മിച്ച ഇച്ഛാശക്തിയുടെ ഉടമ.
അസാധ്യമെന്ന് ലോകം കരുതിയ കൊങ്കണ്‍ റെയ്ല്‍വേ കരിങ്കല്‍ തുരങ്കണങ്ങളിലൂടെ യാധാര്ത്ഥ്യമാക്കിയ ധീക്ഷണശാലി. ഡല്‍ഹിയും കൊച്ചിയും അടക്കമുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍ നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത രാഷ്ട്ര ശില്പി.
ഏല്‍പ്പിച്ച ജോലി സമയത്തിന് മുന്‍പേ പൂര്‍ത്തിയാക്കി ബാക്കി വരുന്ന തുക സര്‍ക്കാരിനെ തിരികെ ഏല്‍പ്പിക്കുന്ന കറ കളഞ്ഞ വ്യക്തിത്വം, ഭാരതം പദ്മവിഭൂഷണ് നല്കി ആദരിച്ച നമ്മുടെ സ്വന്തം മെട്രോമാന് ശ്രീ ഇ ശ്രീധരന് സാര്‍.
വികസനത്തിന്റെ പുതിയ പാതകളിലൂടെ നമ്മളെ നയിക്കുവാന്‍ ശ്രീധരന് സാറിന്റെ സേവനം നമുക്ക് ഇനിയും ആവശ്യമുണ്ട്. ശ്രീധരന് സാറിന് എന്റെ വിജയാംശംസകള്‍.’
