Malayalam
നടിയാകണമെന്ന് ആഗ്രഹമില്ലാതിരുന്നു, ചെറുപ്പകാലം മുതല്‍ ഇഷ്ടം അതിനോട്; തുറന്ന് പറഞ്ഞ് ഗേളി ആന്റോ എന്ന ഗോപിക
നടിയാകണമെന്ന് ആഗ്രഹമില്ലാതിരുന്നു, ചെറുപ്പകാലം മുതല്‍ ഇഷ്ടം അതിനോട്; തുറന്ന് പറഞ്ഞ് ഗേളി ആന്റോ എന്ന ഗോപിക
മലയാളികള്‍ എക്കാലവും ഓര്ത്തിരിക്കുന്നചുരുക്കം ചില നടിമാരില്‍ ഒരാളാണ് ഗോപിക. എല്ലാവര്ക്കും നടി ഗോപികയോട് ഒരു പ്രത്യേക സ്നേഹവും ഉണ്ട്. എന്നാല്‍ താരത്തിന്റെ യഥാര്‍ത്ഥ പേര് ഗേളി ആന്റൊ എന്നാണ് .
ചെറുപ്പം മുതല്‍ എയര്‍ ഹോസ്റ്റസ് ആകാന്‍ ഇഷ്ടപ്പെട്ടിരുന്ന ഗോപിക അപ്രതീക്ഷിതമായാണ് സിനിമയില്‍ എത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി.
അഭിനയത്തിനു പുറമേ നല്ലൊരു നര്‍ത്തകി കൂടിയാണ് ഗോപിക. ചെറുപ്പെ മുതല്‍ നൃത്തം അഭ്യസിക്കുന്നുമുണ്ട്. ഒരിക്കലും ഒരു സിനിമ നടി ആവുക എന്നെ ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്ന് ഗോപിക ഇടക്ക് പറഞ്ഞിരുന്നു. മാത്രമല്ല, തന്റെ ചിത്രങ്ങള്‍ക്ക് താന്‍ തന്നെയാണ് ശബ്ദം നല്‍കുന്നതെന്ന പ്രത്യേകതയും ഉണ്ട്. അത് ഒരു നടിയെ സംബദ്ധിച്ച് വലിയ കാര്യമാണ്.
സിനിയില്‍ തിളങ്ങി നിന്ന ഗോപികയുടെ വിവാഹം 2008 ജൂലൈ 17 ന് ആയിരുന്നു. അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന അജിലേഷിനെയാണ് വിവാഹം ചെയ്തത്. തുടര്‍ന്ന് സിനിമ അഭിനയം വിവാഹത്തോടെ നിര്‍ത്തുവാന്‍ തീരുമാനിക്കുക ആയിരുന്നു.
ഇപ്പോള്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഒപ്പം അയര്‍ലണ്ടില്‍ സ്ഥിരതാമസമാണ് താരം. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന ഗോപിക ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. സിനിമയിലേക്ക് തിരിച്ച് വരില്ല എന്ന് ഒരിക്കലും തീരുമാനിച്ചിട്ടില്ല എന്ന് നടി പറഞ്ഞിരുന്നു.
വിവാഹത്തിന് ശേഷം ഭാര്യ അത്ര പോരാ എന്ന ചിത്രത്തിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. ജയസൂര്യ , വിനീത് എന്നിവരോടൊപ്പം അഭിനയിച്ച് പ്രണയമണിത്തൂവല്‍ ആണ് ഗോപികയുടെ ആദ്യ ചിത്രം. ഇതിനു വലിയ മികച്ച നേടാന്‍ കഴിഞ്ഞില്ല എങ്കിലും ഗോപികയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു.
രണ്ടാമത്തെ ചിത്രം 4 ദി പീപ്പിള്‍ ഒരു ബ്ലോക്ക്ബസ്റ്ററായിരുന്നു, ഇത് പല ഇന്ത്യന്‍ ഭാഷകളിലും ഡബ് ചെയ്യപ്പെട്ടു. ജയരാജ് ആണ് ഇത് സംവിധാനം ചെയ്തത്. തമിഴ് നടന് ഭരത് നായകാനായി അഭിനയിച്ചു ഈ ചിത്രത്തിലെ ‘ലെജാവതിയേ നിന്റെ കല്ല കടക്കണ്ണില്‍’ എന്ന ഗാനം കേരളത്തില്‍ വലിയ വിജയമായിരുന്നു.
ഇതിലൂടെ ഗോപിക മലയാളികളുടെ മനസില്‍ സ്ഥാനം ഉറപ്പിച്ചു. പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകന് ചേരണ് തന്റെ ഓട്ടോഗ്രാഫ് എന്ന ചിത്രത്തിനായി 2004 ല്‍ ഗോപികയെ തിരഞ്ഞെടുത്തു.
ഇത് 2004 ല്‍ മറ്റൊരു വലിയ വിജയമായിരുന്നു. മോഹന്‍ലാല്‍ നായകനായ കീര്‍ത്തി ചക്ര എന്ന ചിത്രത്തില്‍ ജീവയ്ക്കൊപ്പവും ഗോപിക എത്തിയിരുന്നു. വളരെ കുറച്ച് സീനുകളില്‍ മാത്ര മേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു.
