Malayalam
നമ്മള് ജീവിക്കുന്ന കാലത്തെ മുദ്രക്കുത്തുന്ന രീതിയിലുള്ള സിനിമകളുടെ ഭാഗമാകണം; അത് തന്നെയാണ് ഇനിയും ആഗ്രഹം
നമ്മള് ജീവിക്കുന്ന കാലത്തെ മുദ്രക്കുത്തുന്ന രീതിയിലുള്ള സിനിമകളുടെ ഭാഗമാകണം; അത് തന്നെയാണ് ഇനിയും ആഗ്രഹം
ഏറെ ആരാധകരുള്ള മലയാളി താരമാണ് പാര്‍വതി തിരുവോത്ത്. എവിടെയും തന്റെ അഭിപ്രായം തുറന്ന് പറയാറുള്ള താരം ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുമുണ്ട്. ഇപ്പോഴിതാ ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുന്ന സിനിമകളുടെ ഭാഗമാകാനാണ് ഇനിയും തനിക്ക് ആഗ്രഹമെന്ന് പറയുകയാണ് പാര്‍വ്വതി.
തന്റെ ആര്‍ക്കറിയാം എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാര്‍വ്വതി ഇക്കാര്യം പറഞ്ഞത്. ആര്‍ക്കറിയാം എന്ന സിനിമ കൈകാര്യം ചെയ്യുന്നത് ഈ കാലഘട്ടത്തിലെ രാഷ്ട്രീയമാണ്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ അത് ഉള്‍ക്കൊണ്ടാണ് ജീവിക്കുന്നതെന്നും പാര്‍വ്വതി അഭിപ്രായപ്പെട്ടു.
പണ്ടത്തെ പോലെ തന്നെ വളരെ ചുരുക്കം സിനിമകളെ തിരഞ്ഞെടുക്കാറുള്ളു. അതില്‍ ഏറ്റവും പ്രധാനം നമുക്ക് സുരക്ഷിതമായൊരു ടീമിനൊപ്പം സിനിമ ചെയ്യുക എന്നതാണ്.
പ്രത്യേകിച്ച് സിനിമ ഒരു പൊരുത്തക്കേട് ഉള്ള ടീമിനൊപ്പമാണ് ചെയ്യുന്നതെങ്കില്‍ അത് വല്ലാതെ അഭിനയത്തെ ബാധിക്കും. എന്നെ സംബന്ധിച്ച് സാനുവിനും മഹേഷിനും ഒപ്പം ടേക്ക് ഓഫില്‍ വര്‍ക്ക് ചെയ്തതാണ്.
തിയേറ്റര്‍ തുറന്ന ഉടന്‍ തന്നെ എന്റെ മൂന്ന് സിനിമകളാണ് റിലീസ് ചെയ്തത്. അത് എന്നെ സംബന്ധിച്ചെടുത്തോളം ഏതൊരു കലാകാരിക്കും ചിന്തിക്കാവുന്ന വലിയൊരു ഭാഗ്യം തന്നെയാണ്. പിന്നെ ബിജു ചേട്ടനൊപ്പവും ഷറഫുദ്ദീന്റെ ഒപ്പവും അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ കാര്യം തന്നെയാണ്.
ഞാന്‍ ചെയ്യുന്ന സിനിമകളിലെല്ലാം നല്ലൊരു രാഷ്ട്രീയമുണ്ടാകുമെന്ന പ്രതീക്ഷ ഒരു നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. പിന്നെ നമ്മള് ജീവിക്കുന്ന കാലത്തെ മുദ്രക്കുത്തുന്ന രീതിയിലുള്ള സിനിമകളുടെ ഭാഗമാകണം എന്ന് തന്നെയാണ് ഇനിയും എന്റെ ആഗ്രഹം എന്നും പാര്‍വതി പറഞ്ഞു.
